പാകിസ്താനില്‍ അച്ഛനും സഹോദരനും 22കാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി. 22 കാരിയായ മരിയെയാണ് സഹോദരന്‍ ഫൈസലും പിതാവ് അബ്ദുള്‍ സത്താറും കൊലപ്പെടുത്തിയത്. പാകിസ്ഥാന്‍ പ്രവിശ്യയായ പഞ്ചാബിലെ തോബ ടെക് സിംഗിലാണ് സംഭവം നടന്നത്. കൊലപാതകത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

മരിയ ഗര്‍ഭിണിയായതോടെയാണ് ഇരുവരും കൊലപതാകം ആസൂത്രണം ചെയ്തതെന്ന് ഡിപിഒ ഇബാദത്ത് നിസാര്‍ പറഞ്ഞു. ഫൈസലിന്റെ സഹോദരനാണ് വീഡിയോ പകര്‍ത്തിയതും സംഭവത്തെക്കുറിച്ച് പോലീസിനെ അറിയിക്കുകയും ചെയ്തത്. തുടര്‍ന്ന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും മൂന്നു പേരെയും പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.

അതേസമയം, സംഭവത്തെക്കുറിച്ച് ആരോടെങ്കിലും പറഞ്ഞാല്‍ തന്നെയും മക്കളെയും കൊല്ലുമെന്ന് ഫൈസല്‍ ഭീഷണിപ്പെടുത്തിയതായി ഫൈസലിന്റെ സഹോദരന്റെ ഭാര്യ വെളിപ്പെടുത്തി. മാര്‍ച്ച് 17 നും 18 നും ഇടയിലാണ് സംഭവം നടന്നത്. കൊലപാതക ശേഷം മരിയയുടെ മൃതദേഹം പ്രതികള്‍ കുഴിച്ചിടുകയും ചെയ്തു. മരിയയുടെ മൃതദേഹം പുറത്തെടുത്തു. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം പഞ്ചാബ് ഫോറന്‍സിക് ലാബിലേക്ക് അയച്ചു.

Leave a Reply

Your email address will not be published. Required fields are marked *