ടെന്നീസ് താരം സാനിയ മിര്‍സയെ ഹൈദരാബാദില്‍ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് നീക്കം. താരത്തെ സ്ഥാനാര്‍ഥിയാക്കാന്‍ കോണ്‍ഗ്രസ് തീരുമാനിക്കുന്നതായാണ് വിവരം. എഐഎംഐഎം അധ്യക്ഷന്‍ അസദുദ്ദീന്‍ ഒവൈസിക്കെതിരെയാകും സാനിയ കളത്തില്‍ ഇറങ്ങുക.
ബുധനാഴ്ച നടന്ന കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തില്‍ സാനിയയുടെ സ്ഥാനാര്‍ഥിത്വം ചര്‍ച്ച ചെയ്തതായാണ് വിവരം.മുന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനും കോണ്‍ഗ്രസ് നേതാവുമായ മുഹമ്മദ് അസ്ഹറുദ്ദീന് ആണ് സാനിയയുടെ പേര് മുന്നോട്ടുവെച്ചതെന്നാണ് റിപ്പോര്‍ട്ട്.