ശ്രീനഗര്‍: ഭീകരാക്രമണ സാധ്യതയെക്കുറിച്ച് രഹസ്യാന്വേഷണ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിയതിനെത്തുടര്‍ന്ന് 48 വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ച് ജമ്മു കശ്മീര്‍ സര്‍ക്കാര്‍. താല്‍ക്കാലികമായാണ് വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചത്. പ്രധാനമായും 87 വിനോദസഞ്ചാര കേന്ദ്രങ്ങളാണ് സംസ്ഥാനത്തുള്ളത്.

കഴിഞ്ഞയാഴ്ച പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തില്‍ 26 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെ രഹസ്യാന്വേഷണ ഏജന്‍സികള്‍ വീണ്ടും ഭീകരാക്രമണ സാധ്യതയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയെന്നും അതിന് പിന്നാലെയാണ് ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ താല്‍ക്കാലികമായി അടച്ചിടാന്‍ സര്‍ക്കര്‍ തീരുമാനിച്ചതെന്നും ഇന്ത്യാ ടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഗുല്‍മര്‍ഗ്, സോനമാര്‍ഗ്, ദാല്‍ തടാകത്തിന്റെ പരിസരങ്ങളടക്കമുള്ള തന്ത്രപ്രധാനമായ ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ തീവ്രവാദ വിരുദ്ധ സ്‌ക്വാഡുകളെയടക്കം വിന്യസിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *