പെട്രോൾ വില ലിറ്ററിന്​ നൂറുരൂപ കടക്കുന്ന ആദ്യ മെട്രോ നഗരമായി രാജ്യത്തി​െൻറ സാമ്പത്തിക തലസ്​ഥാനമായ മുംബൈ. ​ശനിയാഴ്​ചയിലെ വില വർധനയിൽ മുംബൈയിൽ പെട്രോൾ ലിറ്ററിന്​ 100.19 രൂപയായി. ഡീസലിന്​ 92.17 രൂപയും. താനെയിലും നവി മുംബൈയിലും പെട്രോൾ വില 100.32 രൂപയായി. ഡീസലിന്​ 92.29 രൂപയുമാണ്​.

മഹാനഗരത്തിൽ പെട്രോളിന്​ 100 രൂപ കടന്നതോടെ സംസ്​ഥാനവും കേന്ദ്രവും എക്​സൈസ്​ നികുതിയും വാറ്റും ഒഴിവാക്കണമെന്ന ആവശ്യവുമായി നിരവധി പേർ രംഗത്തെത്തി. നികുതി കുറക്കുന്നതോടെ ഉപഭോക്താക്കളുടെ ചുമലിലെ ചെറിയ ഭാരം ഒഴിവാകുമെന്നും അവർ പറയുന്നു.

പെട്രോൾ , ഡീസൽ വില വർധന വിലക്കയറ്റത്തിന്​ കാരണമാകുമെന്ന കണക്കുകൂട്ടലിലാണ്​ വിദഗ്​ധർ. ഡീസൽ വില ഉയരുന്നതോടെ സാമ്പത്തികമേഖലയെ പ്രതികൂലമായി സ്വാധീനിക്കും. ഗതാഗത ചിലവിന്​ പുറമെ, പച്ചക്കറികൾ, ഫലവർഗങ്ങൾ, മറ്റു അവശ്യവസ്​തുക്കൾ തുടങ്ങിയവക്കും വില ഉയരും.

Leave a Reply

Your email address will not be published. Required fields are marked *