പൗരത്വ ഭേദഗതി നിയമം നടപ്പാക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി മുസ്‌ലിം അല്ലാത്ത അഭയാര്‍ത്ഥികളില്‍ നിന്ന് പൗരത്വത്തിന് അപേക്ഷ ക്ഷണിച്ചു.2014 ഡിസംബര്‍ 31 വരെ ഇന്ത്യയിലെത്തിയ പാക്കിസ്ഥാന്‍, അഫ്ഘാനിസ്ഥാന്‍, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ഹിന്ദു, ജൈന്‍, സിഖ്, ബുദ്ധ മതക്കാരില്‍ നിന്നാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.രാജ്യത്തെ 13 സംസ്ഥാനങ്ങളില്‍ ജീവിക്കുന്നവരില്‍ നിന്നാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.
2019 ല്‍ കൊണ്ടു വന്ന നിയമം ചട്ടങ്ങള്‍ കൃത്യമായി രൂപപ്പെടുത്തിയിട്ടില്ലാത്തതിനാല്‍ ഉടന്‍ നടപ്പാക്കുന്നില്ലെന്നായിരുന്നു കേന്ദ്രം നേരത്തേ പറഞ്ഞിരുന്നത്.
1955 പൗരത്വ നിയമത്തിന്​ കീഴിൽ, 2009ൽ ​രൂപപ്പെടുത്തിയ ചട്ടങ്ങൾ പ്രകാരം ഉത്തരവ് ഉടന്‍ നടപ്പാക്കുമെന്ന കേന്ദ്രസര്‍ക്കാര്‍ പറയുന്നു. അഞ്ച് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ 13 ജില്ലകളിലായി ഇന്ത്യയിൽ താമസമാക്കിയ ഹിന്ദു, ബുദ്ധ, ജൈന, ക്രൈസ്തവ, പാഴ്സി വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് പൗരത്വത്തിന് അപേക്ഷിക്കാന്‍ അനുമതി.

ഗുജറാത്ത്, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളിലായി 13 ജില്ലകളില്‍ ഈ മതവിഭാഗങ്ങളില്‍ നിന്നും അനേകര്‍ ഇന്ത്യയിലുണ്ട്. ഗുജറാത്തിലെ മോര്‍ബി, രാജ്‌കോട്ട്, പത്താന്‍, വഡോദര ജില്ലകള്‍. ഛത്തീസ്ഗഡിലെ ദര്‍ഗ്, ബാലോദാര്‍ ബസാര്‍, രാജസ്ഥാനിലെ ജലോര്‍, ഉദയ്പൂര്‍, പാലി, ബാര്‍ബര്‍, സിറോഹി ജില്ലകള്‍, ഹരിയാനയിലെ ഫരീദാബാദ്, പഞ്ചാബിലെ ജലന്ധര്‍ എന്നിവയാണ് ജില്ലകള്‍.

അപേക്ഷകരില്‍ നിന്നും അര്‍ഹരെ തീരുമാനിക്കുക സംസ്ഥാന ആഭ്യന്തര സെക്രട്ടറിമാറും ജില്ലാകളക്ടര്‍മാരുമാണ്. ഇവര്‍ റിപ്പോര്‍ട്ട് നല്‍കി ഏഴു ദിവസത്തിനുള്ളില്‍ കേന്ദ്രം തീരുമാനം എടുക്കും. 2019 ല്‍ വന്‍ പ്രതിഷേധങ്ങള്‍ക്ക് ഇടയിലാണ് പാര്‍ലമെന്റ് നിയമം പാസ്സാക്കിയെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *