രാജ്യത്ത് കോവിഡ് വ്യാപനം തുടരുന്നു. 24 മണിക്കൂറിനിടെ 14506 പുതിയ കൊവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. 30 പേരാണ് രോഗബാധിതരായി മരിച്ചത്. 11574 പേര്‍ രോഗമുക്തരായി. ആകെ കൊവിഡ് രോഗികളുടെ എണ്ണം 99,602 ആയി. ഇന്നലെ കൊവിഡ് കേസുകളിൽ നേരിയ കുറവുണ്ടായിരുന്നു. 11798 രോഗികളും 27 മരണവുമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്.കഴിഞ്ഞദിവസം ജാഗ്രത പുലര്‍ത്താന്‍ ആവശ്യപ്പെട്ട് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയം കത്തയച്ചിരുന്നു. കോവിഡ് പ്രോട്ടോക്കോള്‍ കൃത്യമായി പാലിക്കുന്നുണ്ട് എന്ന് ഉറപ്പാക്കണമെന്ന് കത്തില്‍ പറയുന്നു. പരിശോധന വര്‍ധിപ്പിക്കാനും വാക്‌സിന്‍ വിതരണം കാര്യക്ഷമമാക്കാനും കേന്ദ്രം നിര്‍ദേശിച്ചു.തീർത്ഥാടന യാത്രകൾ നടക്കുന്ന സ്ഥലങ്ങളിൽ വേണ്ട മുൻകരുതൽ സ്വീകരിക്കാൻ ആരോഗ്യ സെക്രട്ടറി സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി. കൊവിഡ് ലക്ഷണങ്ങൾ ഉള്ളവർ യാത്ര ചെയ്യുന്നില്ലെന്ന് ഉറപ്പാക്കുക, വാക്സിനേഷൻ സ്വീകരിച്ചവരാണോയെന്ന് പരിശോധിക്കുക, തീർത്ഥാടന കേന്ദ്രങ്ങളിൽ ചികിത്സാ സൗകര്യങ്ങൾ ഒരുക്കുക തുടങ്ങിയ നിർദേശങ്ങളാണ് ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങൾക്ക് നൽകിയത്.

Leave a Reply

Your email address will not be published. Required fields are marked *