ഹരിയാനയിലെ പാനിപ്പത്തിലെ സ്വകാര്യ ആശുപത്രിയില്‍ നവജാത ശിശുവിനെ തെരുവുനായ കടിച്ചുകൊന്നു. ഉറങ്ങിക്കിടന്ന അമ്മയുടെയും മറ്റ് ബന്ധുക്കളുടെയും അരികില്‍ നിന്നാണ് രണ്ട് ദിവസം മാത്രം പ്രായമുള്ള കുഞ്ഞ് ദാരുണമായി മരിച്ചത്.

ചൊവ്വാഴ്ച പുലര്‍ച്ചെയോടെയാണു സംഭവം. ഉത്തര്‍പ്രദേശിലെ കൈരാനയില്‍ താമസിക്കുന്ന ഷബ്നത്തിന് ജൂണ്‍ 25 ന് പാനിപ്പത്തിലെ ഹാര്‍ട്ട് ആന്‍ഡ് മദര്‍ കെയര്‍ ഹോസ്പിറ്റലില്‍ വച്ചാണ് കുഞ്ഞ് ജനിച്ചത്. ജനറല്‍ വാര്‍ഡില്‍ അമ്മയ്ക്കൊപ്പം കട്ടിലില്‍ കിടന്ന നവജാത ശിശുവിനെ മുത്തശ്ശിയും ബന്ധുവും ഉറങ്ങിക്കിടക്കെയാണ് നായ കടിച്ചുകീറി കൊന്നത്. മരിച്ച കുഞ്ഞിനെ തെരുവുനായ വലിച്ചിഴച്ചു പുറത്തേക്കു കൊണ്ടുപോയി ഉപേക്ഷിച്ചു.

ആശുപത്രിയിലേക്കു നായ കയറുന്നത് പക്ഷേ ആരും കണ്ടിട്ടില്ലെന്നാണു റിപ്പോര്‍ട്ട്. കുഞ്ഞിനെ കാണാതായതോടെ ബന്ധുക്കള്‍ ആശുപത്രിയിലെ അലാം അടിക്കുകയും തിരച്ചില്‍ നടത്തുകയുമായിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവില്‍ തൊട്ടടുത്ത പറമ്പില്‍ കുഞ്ഞിനെ വായില്‍ പിടിച്ച് നില്‍ക്കുന്ന നായയെ കണ്ടെത്തി.

വീട്ടുകാര്‍ കുഞ്ഞിനെ അകത്തേക്ക് കൊണ്ടുപോയെങ്കിലും നായ്ക്കളുടെ കടിയേറ്റ് എല്ലായിടത്തും മുറിവുകളോടെ കുഞ്ഞ് മരിച്ചതായി ഡോക്ടര്‍മാര്‍ കണ്ടെത്തി. എന്നാല്‍, ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് സംഭവത്തിന് കാരണമെന്ന് ബന്ധുക്കളുടെ ആരോപണത്തോട് ആശുപത്രി മാനേജ്മെന്റ് പ്രതികരിച്ചിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *