കൊച്ചി പ്രസ് ഇൻഫർമേഷൻ ബ്യുറോ (PIB) ഡെപ്യൂട്ടി ഡയറക്ടർ ഐസക് ഈപ്പൻ വിരമിക്കുന്നു

സർക്കാർ മാധ്യമ രംഗത്തെ 31 വർഷത്തെ സേവനം പൂർത്തിയാക്കി കൊച്ചി പ്രസ് ഇൻഫർമേഷൻ ബ്യുറോ ഡെപ്യൂട്ടി ഡയറക്ടർ ഐസക് ഈപ്പൻ ഈ മാസം 31 ന് വിരമിക്കുന്നു.
1991 ൽ ഡൽഹി പ്രസ് ഇൻഫർമേഷൻ ബ്യുറോയിൽ നിന്നും സേവനം തുടങ്ങിയ ഐസക് ഈപ്പൻ കൊച്ചി പ്രസ് ഇൻഫർമേഷൻ ബ്യുറോയിൽ ഡെപ്യൂട്ടി ഡയക്ടർ ആയിട്ടാണ് ഇപ്പൊൾ സേവനം അനുഷ്ഠിക്കുന്നത്. പബ്ലിസിറ്റി ഓഫീസറായും , കമ്മ്യൂണിക്കേഷൻ ഓഫീസർ ആയും മീഡിയാ ഓർഗനൈസറായും ,എഡിറ്ററായും വിവിധ തസ്തികകളിൽ ജോലി ചെയ്തിട്ടുണ്ട്.കേന്ദ്ര മന്ത്രിമാർക്കൊപ്പം യാത്ര ചെയ്യാനും മാധ്യമ സഹായങ്ങൾ ചെയ്യാനും സേവന കാലയളവിൽ അദ്ദേഹത്തിന് സാധിച്ചു. ഇന്ത്യൻ ഉപരാഷ്ട്രപതി മുതൽ ഈ മാസം കോഴിക്കോട് എത്തിയ വാർത്ത വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി അനുരാഗ് ടാക്കൂറിന്റെ മാധ്യമ സമ്മേളനം സംഘടിപ്പിക്കുന്നത് വരെ എത്തി നിൽക്കുന്നു ..
മലയാളത്തിലെ മുഖ്യധാര പ്രസിദ്ധീകരണങ്ങളിലെല്ലാമായി 250 ലധികം അധികം ചെറുകഥകൾ, നോവലുകൾ, നോവലെറ്റുകൾ, പഠനങ്ങൾ , വിമർശനങ്ങൾ എന്നിവ അദ്ദേഹം രചിച്ചു.

ഐസക് ഈപ്പൻ്റെ വാക്കുകൾ

27 പുസ്തകങ്ങൾ കൃത്യ നിർവ ഹണത്തിന്റെ ഈ കഠിന യാത്രക്കിടയിലും പ്രസിദ്ധീകരിക്കാനായി എന്നതിന് അതിനു സഹായിച്ച കാലത്തോടും, അത് ഉൽപ്പാദിപ്പിച്ച തീഷ്ണ യാഥാർഥ്യങ്ങളോടും നന്ദി പറയുന്നു.
ഇതിനിടയിൽ അബുദാബി ശക്തി അവാർഡ്, കൊച്ചുബാവ പുരസ്‌കാരം, തകഴി അവാർഡ്, പൊൻകുന്നം വർക്കി അവർഡ് , എസ് കെ പൊറ്റെക്കാട്ട് അവാർഡ് എന്നിവ ഉൾപ്പടെ 18 പുരസ്കാരങ്ങളും വന്നു ചേർന്നു.
ഡൽഹി ജീവിതം മുതൽ സുഹൃത്തുക്കളായി മാറിയവരിൽ ഏറെയും പത്രപ്രവർത്തകരാണ്.ഇന്ന് കേരളം മുഴുവൻ ഉള്ള പത്രക്കാർ സുഹൃത്തുക്കളാണ്. പ്രത്യേകിച്ചും പ്രാദേശിക മാധ്യമ രംഗത്തുള്ളവർ. അവർക്കു വേണ്ടി എത്രയോ ശില്പശാലകൾ ഒരുക്കിയിരിക്കുന്നു. .
എഴുതാൻ ആഗ്രഹിച്ചിട്ടും കഴിയാതിരുന്ന അക്ഷരങ്ങൾ ഉള്ളിൽ വിങ്ങുന്നുണ്ട്. എന്റെ സ്പർശനത്തിനായി കാത്തിരിക്കുന്ന പുസ്തകങ്ങൾ വീട്ടിലെ ചില്ലുകൂട്ടിൽ ശ്വാസം കിട്ടാതെ കിതക്കുന്നുണ്ട്. തിരക്കുകൂടിയപ്പോൾ അവഗണിച്ച എൻ്റെ പാതിവെന്ത നോവലിനെ ഒരുക്കിയെടുക്കണം .. എല്ലാത്തിലുമുപരി പാതിവഴിയിൽ ഉപേക്ഷിച്ച ഒരുപാട് യാത്രകൾ പുന:രാരംഭിക്കണം …..
സ്നേഹിച്ചവർക്കും, കല്ലെറിഞ്ഞവർക്കും ഒരുപോലെ നന്ദി.

Leave a Reply

Your email address will not be published. Required fields are marked *