ഇന്‍ഡിഗോയുടെ വിമാനം ടേക്ക് ഓഫിനിടെ റണ്‍വേയില്‍ നിന്ന് തെന്നിമാറിയതായി റിപ്പോര്‍ട്ട്. കൊൽക്കത്തയിലേക്കുള്ള വിമാനത്തിലാണ് അപകടം ഉണ്ടായത്. ആർക്കും പരുക്കില്ല.റണ്‍വേയ്ക്ക് വെളിയിലുള്ള ചെളിയില്‍ ടയര്‍ പൂണ്ടുപോയതിനെ തുടര്‍ന്ന് അസമിലെ ജോര്‍ഹട്ടില്‍ നിന്നും കൊല്‍ക്കത്തയിലേക്കുള്ള വിമാന സര്‍വീസ് റദ്ദാക്കി.സാങ്കേതിക പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിച്ചെങ്കിലും മണിക്കൂറുകള്‍ എടുത്തതിനാല്‍ വിമാന സര്‍വീസ് റദ്ദാക്കുകയായിരുന്നുവെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചു. ജോര്‍ഹട്ടില്‍ നിന്ന് കൊല്‍ക്കത്തയിലേക്ക് ഉച്ചയ്ക്ക് 2.20ന് പുറപ്പെടേണ്ട ഇന്‍ഡിഗോയുടെ 6ഇ757 വിമാനമാണ് ടേക്ക് ഓഫിനിടെ റണ്‍വേയില്‍ നിന്ന് തെന്നിമാറിയത് രാത്രി 8.15 ഓടേയാണ് സര്‍വീസ് റദ്ദാക്കിയതെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചു. വിമാനത്തില്‍ 98 യാത്രക്കാരുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *