സ്മൃതി ഇറാനിക്കെതിരായ സമൂഹമാധ്യമ പോസ്റ്റുകള്‍ 24 മണിക്കൂറിനകം പിന്‍വലിക്കണമെന്ന് കോണ്‍ഗ്രസ് നേതാക്കളോട് ഡല്‍ഹി ഹൈക്കോടതി.കോണ്‍ഗ്രസ് നേതാക്കളായ ജയ്റാം രമേശ്, പവന് ഖേര, നെറ്റ ഡിസൂസ എന്നിവരോടാണ് കോടതിയുടെ നിര്‍ദേശം. സ്മൃതി ഇറാനിയുടെ മകള്‍ ഗോവയില്‍ അനധികൃതമായി ബാര്‍ നടത്തിയെന്ന് ആരോപിച്ച് സമൂഹ മാധ്യമങ്ങളില്‍ പ്രചാരണം നടത്തിയതിനാണ് പോസ്റ്റ് നീക്കാൻ ആവശ്യപ്പെട്ടത്.സ്മൃതി ഇറാനി നൽകിയ മാനനഷ്ടക്കേസിലാണ് കോടതിയുടെ നടപടി. ഓഗസ്റ്റ് 18ന് കോടതിയിൽ ഹാജരാകാനും നേതാക്കളോട് ഹൈക്കോടതി ഉത്തരവിട്ടു.കോണ്‍ഗ്രസ് നേതാക്കള്‍ പോസ്റ്റുകള്‍ നീക്കം ചെയ്തില്ലെങ്കില്‍ ട്വിറ്ററും ഫെയ്സ്ബുക്കും അടക്കമുള്ള സാമൂഹിക മാധ്യമ കമ്പനികള്‍ ഇത് കളയണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.അതേസമയം, കോടതിക്ക് മുന്നിൽ വസ്തുതകൾ അവതരിപ്പിക്കുമെന്ന് കോടതിയുടെ ഉത്തരവിനു പിന്നാലെ ജയ്റാം രമേശ് ട്വീറ്റ് ചെയ്തു.
ഗോവയിലെ റെസ്റ്റോറന്റില്‍ സ്മൃതി ഇറാനിയുടെ മകള്‍ക്ക് അനധികൃത ബാറുണ്ടെന്നായിരുന്നു കോണ്‍ഗ്രസ് നേതാക്കളുടെ ആരോപണം
