പാരിസ് ഒളിംപിക്‌സ് ഷൂട്ടിംഗില്‍ ഫൈനലില്‍ എത്താന്‍ കഴിഞ്ഞതില്‍ അഭിമാനമെന്ന് ഇന്ത്യന്‍ വനിതാ ഷൂട്ടര്‍ റമിത ജിന്‍ഡാല്‍. ഒളിംപിക്‌സില്‍ വാശിയേറിയ പോരാട്ടത്തില്‍ ഭാഗമായതില്‍ സന്തോഷം. ലോസ് ആഞ്ചലസ് ഒളിംപിക്‌സാണ് അടുത്ത ലക്ഷ്യം, അതിനായുള്ള പരിശീലനം ഈ വര്‍ഷം തന്നെ തുടങ്ങുമെന്നും റമിത കൂട്ടിച്ചേര്‍ത്തു.വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിളിന്‍റെ ഫൈനലില്‍ റമിത ജിന്‍ഡാല്‍ ഏഴാം സ്ഥാനത്ത് ഫിനിഷ് ചെയ്‌തിരുന്നു. 145.3 പോയിന്‍റാണ് റമിത നേടിയത്. 251.8 പോയിന്‍റോടെ ദക്ഷിണ കൊറിയന്‍ താരം ബാന്‍ വാശിയേറിയ റൗണ്ടുകള്‍ക്കൊടുവില്‍ സ്വര്‍ണം നേടി. ചൈനീസ് താരം (251.8) വെള്ളിയും, സ്വിറ്റ്‌സര്‍ലന്‍ഡ് താരം (230.3) വെങ്കലവും സ്വന്തമാക്കി. നേരത്തെ യോഗ്യതാ റൗണ്ടില്‍ അഞ്ചാം സ്ഥാനത്തെത്തിയാണ് റമിത ഫൈനലിന് യോഗ്യത നേടിയത്.ഇന്ത്യന്‍ ഷൂട്ടിംഗിലെ ഭാവിവാഗ്‌ദാനങ്ങളിലൊന്നാണ് 20 വയസ് മാത്രമുള്ള കോളേജ് വിദ്യാര്‍ഥിയായ റമിത ജിന്‍ഡാല്‍. 2022ലെ കെയ്‌റോ ലോക ചാമ്പ്യന്‍ഷിപ്പില്‍ 10 മീറ്റര്‍ എയര്‍ റൈഫില്‍ ജൂനിയര്‍ ഇനത്തിലും 10 മീറ്റര്‍ എയര്‍ റൈഫിള്‍ ജൂനിയര്‍ ടീം ഇനത്തിലും സ്വര്‍ണം നേടിയിരുന്നു. 2023ലെ ബാകു ലോക ചാമ്പ്യന്‍ഷിപ്പില്‍ 10 മീറ്റര്‍ എയര്‍ റൈഫിള്‍ ടീം ഇനത്തിലും സ്വര്‍ണം ഉയര്‍ത്തി. 2022ലെ ഏഷ്യൻ ഗെയിംസിൽ വനിതകളുടെ 10 മീറ്റർ എയർ റൈഫിൾ ടീം ഇനത്തിൽ വെള്ളി മെഡലും വനിതകളുടെ 10 മീറ്റർ എയർ റൈഫിൾ ഇനത്തിൽ വെങ്കലവും നേടിയ താരം കൂടിയാണ് റമിത ജിന്‍ഡാല്‍. ഐഎസ്എസ്എഫ് ലോകകപ്പില്‍ 10 മീറ്റര്‍ എയര്‍ റൈഫിള്‍ ടീം ഇനത്തില്‍ സ്വര്‍ണവും വെള്ളിയും റമിതയുടെ പേരിനൊപ്പമുണ്ട്.
Related Posts
ബ്രിട്ടണ് വീണ്ടും സമ്പൂര്‍ണ്ണ ലോക്ഡൗണിലേക്ക്; നടപടി ജനിതക മാറ്റം
ജനിതകമാറ്റം സംഭവിച്ച കൊവിഡ് വൈറസ് അതിവേഗം പടരുന്ന സാഹചര്യത്തില്‍ ബ്രിട്ടണ് വീണ്ടും സമ്പൂര്‍ണ്ണ ലോക്ഡൗണിലേക്ക്.
January 5, 2021
‘രക്തരൂക്ഷിത ദിനം’ മ്യാന്മാറില് സുരക്ഷാ ഉദ്യോഗസ്ഥരുടെ വെടിയേറ്റ് 38
മ്യാന്മാറില് സൈനിക അട്ടിമറിക്കെതിരെയുള്ള പ്രതിഷേധത്തെ തുടര്‍ന്നുള്ള വെടിവെപ്പില്‍ കൂടുതല്‍ പേര് കൊല്ലപ്പെട്ടു. ഇന്നലെ മാത്രം
March 4, 2021
തൽക്കാലം അറുതി ഇസ്രായേലും ഹമാസും വെടി നിർത്തൽ അംഗീകരിച്ചു
തൽക്കാലം അറുതി ഇസ്രായേലും ഹമാസും വെടി നിർത്തൽ അംഗീകരിച്ചു; ഈജിപ്ത് മുൻകൈയെടുത്ത് കൊണ്ടുവന്ന വെടിനിർത്തൽ
May 21, 2021
ഡെല്‍റ്റ വകഭേദം കണ്ടെത്തിയത് 85 രാജ്യങ്ങളില്‍; അപകടകാരിയായ വകഭേദമെന്നും
ലോകത്തെ 85 രാജ്യങ്ങളില്‍ കൊറോണ വൈറസിന്റെ അതിതീവ്ര വ്യാപനശേഷിയുളള ഡെല്‍റ്റ വകഭേദം കണ്ടെത്തിയതായി ലോകാരോഗ്യ
June 24, 2021
ജോര്‍ജ് ഫ്ളോയ്ഡിനെ കൊന്ന കേസിലെ മുഖ്യപ്രതി ഡെറക് ചൗവിന്
കറുത്ത വംശജനായ ജോര്‍ജ് ഫ്ളോയ്ഡിനെ കൊന്ന കേസിലെ മുഖ്യപ്രതിയായ മുന്‍ പൊലീസ് ഉദ്യോഗസ്ഥന് ഡെറക്
June 26, 2021