റിലയൻസ് ജിയോയുടെ 5ജി സേവനങ്ങൾ ദീപാവലി മുതൽ ലഭ്യമായിത്തുടങ്ങുമെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി.ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ ഉള്‍പ്പെടെയുള്ള നഗരങ്ങളിലാണ് സേവനം ലഭ്യമാക്കുക. 2023 ഡിസംബറോടെ ഇന്ത്യയിലെ എല്ലായിടത്തും 5ജി സേവനങ്ങൾ എത്തുമെന്നും ജിയോ പറഞ്ഞു. ഗൂഗിളുമായി കൈകോർത്ത് ജിയോ 5ജി ഫോണുകൾ പുറത്തിറക്കാനും പദ്ധതിയുണ്ട്. അടുത്ത വർഷം ഈ ഫോണുകൾ പുറത്തിറങ്ങുമെന്നും ജിയോ അറിയിച്ചു.രാജ്യത്തൊട്ടാകെ 5ജി ലഭ്യമാക്കാന്‍ രണ്ടു ലക്ഷം കോടി രൂപ നിക്ഷേപിക്കും. മെറ്റ, ഗൂഗിള്‍, മൈക്രോ സോഫ്റ്റ്, എറിക്‌സണ്‍, നോക്കിയ, സാംസങ്, സിസ്‌കോ തുടങ്ങിയ കമ്പനികളുമായാണ് 5ജിക്കുവേണ്ടി റിലയന്‍സ് പങ്കാളിത്തത്തിലേര്‍പ്പെട്ടിട്ടുള്ളത്.5ജി വരുന്നതോടെ നിലവിലുള്ള 80 കോടിയില്‍നിന്ന് 150 കോടി കണക്ടഡ് ഇന്റര്‍നെറ്റ് ഉപകരണങ്ങളിലേയ്ക്ക് സേവനം എത്തിക്കാനാവുമെന്നും അദ്ദേഹം സൂചിപ്പിച്ചു.JIO 5G എല്ലാ വശങ്ങളിലും യഥാർത്ഥ 5G ആയിരിക്കും. JIO 5G സ്റ്റാൻഡ്-എലോൺ 5G സാങ്കേതികവിദ്യ, കരിയർ അഗ്രഗേഷൻ, സ്പെക്ട്രത്തിന്റെ ഏറ്റവും വലുതും മികച്ചതുമായ മിശ്രിതം എന്നിവ സ്വീകരിക്കും. 5G എന്നത് കുറച്ച് പേർക്ക് മാത്രമായി തുടരാനാവില്ല, ഞങ്ങൾ പാൻ ഇന്ത്യ പ്ലാൻ ആണ് അവതരിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *