ഗുജറാത്തില്‍ കനത്തമഴ. മരിച്ചവരുടെ എണ്ണം 28 പേര്‍ ഉയര്‍ന്നു. വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളില്‍ നിന്ന് 18,000 ത്തോളം ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. ഗുജറാത്തിലുടനീളമുള്ള 11 ജില്ലകളില്‍ വ്യാഴാഴ്ച റെഡ് അലര്‍ട്ടും 22 ജില്ലകളില്‍ യെല്ലോ അലര്‍ട്ടും ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) പുറപ്പെടുവിച്ചിട്ടുണ്ട്. മേഖലയില്‍ ശക്തമായ ന്യൂനമര്‍ദം രൂപപ്പെട്ടതിനെ തുടര്‍ന്നാണ് ശക്തമായ മഴ തുടരുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിനെ വിളിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തുകയും സംസ്ഥാനത്തിന് കേന്ദ്രത്തിന്റെ പിന്തുണ ഉറപ്പ് നല്‍കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *