കോൺഗ്രസ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് കപിൽ സിബൽ.കോൺഗ്രസിന് ഇപ്പോൾ അധ്യക്ഷനില്ലെന്നും ആരാണ് തീരുമാനങ്ങൾ എടുക്കുന്നതെന്ന് അറിയിലെന്നും കപിൽ സിബൽ പറഞ്ഞു.‘എന്തുകൊണ്ടാണ് ആളുകൾ പാർട്ടി വിടുന്നത്? അത് നമ്മുടെ തെറ്റാണ് എന്ന് തിരിച്ചറിയുന്നുണ്ടോ? നേതൃത്വം വിശ്വസ്തരെന്ന് കരുതിയവർ പാർട്ടി വിടുകയും ശത്രുക്കളായി കണ്ടവർ ഇപ്പോഴും പാർട്ടിയിൽ തുടരുകയും ചെയ്യുന്നു എന്നതാണ് കോൺഗ്രസിലെ വിരോധാഭാസം. തീരുമാനം എടുക്കുന്നത് ആരെന്ന് അറിയില്ല. സംഘടനാ തിരഞ്ഞെടുപ്പ് ആവശ്യപ്പെട്ടിട്ട് ഇതുവരെ നടത്തിയിട്ടില്ല.’– കപിൽ സിബൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *