പ്രിയങ്ക ഗാന്ധി കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കണമെന്ന് കോൺഗ്രസ് എംപി അബ്ദുൽ ഖലീക്. പ്രിയങ്ക ഗാന്ധി ‘ഗാന്ധി കുടുംബത്തിൽ’ പെടുന്നയാളല്ല, വാദ്ര ഫാമിലിയിലെ മരുമോളാണെന്ന് എം.പി അബ്ദുൽ ഖലീക് പറയുന്നു. അതിനാൽ മത്സരിക്കാൻ അർഹയാണ് എന്നുമാണ് കോൺഗ്രസ് എം.പി അബ്ദുൽ ഖലീക് ട്വീറ്റ് ചെയ്തത്.

വാദ്ര കുടുംബത്തിലെ മരുമകളായതിനാൽ പ്രിയങ്ക ഗാന്ധി കുടുംബത്തിൽ അംഗമല്ലെന്നും അവർക്ക് പ്രസിഡൻറാകാം എന്നാണ് ഖലീക് സൂചിപ്പിക്കുന്നത്. ഗാന്ധി കുടുംബത്തിൽ നിന്ന് ആരും കോൺഗ്രസ് അധ്യക്ഷനാകില്ലെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കിയതായി അശോക് ഗെലോട്ടും വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കോൺഗ്രസിൻറെ അസാമിലെ ബാരപേട്ടിൽ നിന്നുള്ള കോൺഗ്രസ് എംപിയുടെ ട്വീറ്റ്.

Leave a Reply

Your email address will not be published. Required fields are marked *