ദില്ലി : സിബിഐ രാജ്യവ്യാപകമായി നടത്തിയ ‘ഓപ്പറേഷൻ ഗരുഡ’ ലഹരിവേട്ടയിൽ എട്ട് സംസ്ഥാനങ്ങളിൽ നിന്നായി 175 പേരെ അറസ്റ്റ് ചെയ്തു. 127 കേസുകൾ റെജിസ്റ്റർ ചെയ്ത സിബിഐ, രാസലഹരി വസ്തുക്കളടക്കമുള്ള മയക്കുമരുന്നുകളും പിടിച്ചെടുത്തു. പഞ്ചാബ്, ദില്ലി, ഹിമാചൽപ്രദേശ്, മണിപ്പൂർ, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ പൊലീസ് സേനയുടെയും ഇന്റർപോളിന്റെയും എൻസിബിയുടെയും സഹകരണത്തോടെയാണ് സിബിഐ പരിശോധനകൾ നടത്തിയത്. ആറായിരത്തിഅറുന്നൂറോളം പേരെ പരിശോധിച്ചതിന് ശേഷമാണ് 127 കേസുകൾ രജിസ്റ്റർ ചെയ്തത്. അന്താരാഷ്ട്ര മയക്കുമരുന്ന് സംഘവുമായി വിവിധ സംസ്ഥാനങ്ങളിലെ ലഹരി സംഘങ്ങൾക്ക് ബന്ധമുണ്ടെന്നാണ് സിബിഐ കണ്ടെത്തൽ.

Leave a Reply

Your email address will not be published. Required fields are marked *