പൊതുവിദ്യാലയങ്ങളിലെ വിദ്യാര്‍ഥികളുടെ ആധാര്‍ അധിഷ്ഠിത തസ്തിക നിര്‍ണയ പ്രതിസന്ധി പരിഹരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി. എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സൗജന്യ യൂണിഫോം ഉറപ്പാക്കുമെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു. ഒരു അധ്യാപകര്‍ക്കും ജോലി നഷ്ടപ്പെടാന്‍ പാടില്ലെന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ 57130 വിദ്യാര്‍ഥികള്‍ക്ക് ആധാര്‍ ഇല്ലെന്നാണ് കണക്ക്. ഈ കുട്ടികള്‍ക്ക് സൗജന്യ യൂണിഫോം ലഭിക്കില്ലെന്നും, 4090 അധ്യാപകര്‍ക്ക് സൃഷ്ടികള്‍ ഇല്ലാതാകുമെന്നുമായിരുന്നു റിപ്പോര്‍ട്ട്. വിഷയം വര്‍ക്കല എംഎല്‍എ വി ജോയി സബ്മിഷനായി സഭയില്‍ അവതരിപ്പിച്ചു.

ഗുരുതര പ്രശ്‌നമാണെന്ന് സമ്മതിച്ച വിദ്യാഭ്യാസ മന്ത്രി കുട്ടികളുടെയും അധ്യാപകരുടെയും അവകാശം സംരക്ഷിക്കുമെന്ന് അറിയിച്ചു. എല്ലാവര്‍ക്കും യൂണിഫോം നല്‍കുമെന്നും മന്ത്രി ഉറപ്പ് നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *