കോഴിക്കോട്: മുഖ്യമന്ത്രിക്കെതിരെ അധിക്ഷേപകരമായ വീഡിയോ പ്രസിദ്ധീകരിച്ച കേസിൽ ക്രൈം നന്ദകുമാറിന്റെ മുൻ‌കൂർ ജാമ്യപേക്ഷ കോടതി തള്ളി. കോഴിക്കോട് സെഷൻസ് കോടതിയാണ് ക്രൈം നന്ദകുമാറിന്റെ ജാമ്യപേക്ഷ തള്ളിയത്.

മുഖ്യമന്ത്രി പിണറായി വിജയനെതിരെ അധിക്ഷേപകരമായ വീഡിയോ പ്രസിദ്ധീകരിച്ചതിന് കൊച്ചി സൈബർ പൊലീസാണ് നന്ദകുമാറിനെതിരെ കേസ് എടുത്തത്. ഭാരതീയ ന്യായ സംഹിത 192, ഐടി നിയമത്തിലെ 67, 67എ വകുപ്പുകളാണ് ക്രൈം നന്ദകുമാറിനെതിരെ ചുമത്തിയിട്ടുള്ളത്.

നിയമവിരുദ്ധ പ്രവൃത്തിയിലൂടെ പ്രകോപനമുണ്ടാക്കുന്നതിന് എതിരായ വകുപ്പുള്‍പ്പെടെയാണ് ക്രൈം നന്ദകുമാറിനെതിരെ ചുമത്തിയിരിക്കുന്നത്. അശ്ലീല പരാമര്‍ശത്തോടെയുള്ള തലക്കെട്ട് സഹിതമാണ് സാമൂഹികമാധ്യമങ്ങള്‍ അധിക്ഷേപകരമായ വീഡിയോ ക്രൈം നന്ദകുമാര്‍ പ്രചരിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *