രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 14,348 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 13,198 നെഗറ്റീവ് കേസുകളും റിപ്പോര്‍ട്ട് ചെയ്തു. കോവിഡ് രോഗമുക്തി നിരക്ക് 98.19 ശതമാനമായി ഉയര്‍ന്നു.
രാജ്യത്ത് നിലവില്‍ 1.61 ലക്ഷം സജീവ കേസുകളാണുള്ളത്.വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണത്തില്‍ വര്‍ധനവ് രേഖപ്പെടുത്തി. ഇതുവരെ 3.42 കോടി പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
അതേസമയം, പ്രതിദിന കോവിഡ് മരണങ്ങളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവാണ് ഉണ്ടായത്. 805 മരണമാണ് കോവിഡ് മൂലം രാജ്യത്ത് ഇന്നലെ സംഭവിച്ചത്. ഇതോടെ മഹാമാരി ബാധിച്ച് മരിച്ചവരുടെ എണ്ണം 4,57,191 ആയി ഉയര്‍ന്നു.

വിവിധ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമായി 74.33 ലക്ഷം വാക്സിന്‍ ഡോസുകളാണ് വ്യാഴാഴ്ച വിതരണം ചെയ്തത്. ഇതുവരെ ഒരു ഡോസ് വാക്സിനെങ്കിലും സ്വീകരിച്ചവരുടെ എണ്ണം 104.82 കോടിയായി ഉയര്‍ന്നതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *