പ്രശസ്ത നടി നഫീസ അലി തൃണമൂൽ കോൺഗ്രസിൽ ചേർന്നു.പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അധ്യക്ഷയുമായ മമത ബാനർജിയുടെ സാന്നിധ്യത്തത്തിലായിരുന്നു നഫീസയുടെ പാർട്ടി പ്രവേശനം. ‘ബിഗ്ബി’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് നഫീസ അലി. അടുത്ത വർഷത്തെ നിയമസഭ തെരഞ്ഞെടുപ്പിൽ ഗോവയിൽ ചുവടുറപ്പിക്കുന്നതിന്റെ ഭാഗമായാണ് പ്രമുഖരെ പാർട്ടിയിൽ അണി നിരത്തുന്നത്.
നേരത്തേ മുന്‍ ഗോവ മുഖ്യമന്ത്രിയും ഏഴുതവണ കോണ്‍ഗ്രസ് എം.എല്‍.എയുമായിരുന്ന ലൂസിഞ്ഞോ ഫലേറൊ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു.
