സംസ്ഥാനത്തെ അമീബിക് മസ്തിഷ്‌ക ജ്വര കേസുകളില്‍ പഠനം തുടങ്ങി വിദഗ്ധ സംഘം. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ്, ആരോഗ്യ വകുപ്പ്, ഐസിഎംആര്‍, ദേശീയ പകര്‍ച്ച വ്യാധി പഠന കേന്ദ്രം എന്നിവയാണ് പഠനം നടത്തുന്നത്.
സംസ്ഥാനത്ത് രോഗ വ്യാപനം റിപ്പോര്‍ട്ട് ചെയ്ത എല്ലാ ഇടത്തും സംഘം എത്തും. മരിച്ചവരുടെ വീടുകളില്‍ എത്തിയും വിവരം ശേഖരിക്കും. അതേസമയം കോഴിക്കോട് ജില്ലയിലെ താമരശ്ശേരി, ഓമശ്ശേരി, അന്നശ്ശേരി പ്രദേശങ്ങളില്‍ സംഘം എത്തിയിരുന്നു.
2024 ഓഗസ്റ്റ് മാസത്തില്‍ ആരോഗ്യ വുപ്പിന്റെ നേതൃത്വത്തില്‍ കേരളത്തിലേയും ഐസിഎംആര്‍, ഐഎവി, പോണ്ടിച്ചേരി എവി ഇന്‍സ്റ്റിറ്റ്യൂട്ട്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ്, മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്നിവയിലെ വിദഗ്ധരെ പങ്കെടുപ്പിച്ചു കൊണ്ടുള്ള ടെക്‌നിക്കല്‍ വര്‍ക്ക്‌ഷോപ്പ് സംഘടിപ്പിച്ച് തുടര്‍ പഠനങ്ങള്‍ നടത്തി വന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് ഈ ഫീല്‍ഡുതല പഠനവും.
