കുന്ദമംഗലം: കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത്
2025 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച മഹാത്മാഗാന്ധി പ്രതിമയുടെ അനാച്ഛാദനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അരിയിൽ അലവി നിർവഹിച്ചു.കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് ഓപ്പൺ സ്റ്റേജിന്റെ മുൻവശത്താണ് മഹാത്മാഗാന്ധിയുടെ പ്രതിമ സ്ഥാപിച്ചത്. പ്രശസ്ത ശില്പി ഗുരുകുലം ബാബുവാണ് കോൺക്രീറ്റിൽ ശിൽപം നിർമ്മിച്ചത്. വൈസ് പ്രസിഡന്റ് മൈമൂന കടുക്കാഞ്ചേരി, വികസനം സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എൻ.അബൂബക്കർ,ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം.കെ നദീറ,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എൻ.ഷിയോലാൽ, ബ്ലോക്ക് മെമ്പർമാരായ ബാബു നെല്ലൂളി,മുംതാസ് ഹമീദ്, രജിത സത്യൻ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എം.ഗിരീഷ് സെക്രട്ടറി,അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ചിത്രം വാസു, അസിസ്റ്റന്റ് എൻജിനീയർ ജിധേഷിനി.കെ, ബ്ലോക്ക് പഞ്ചായത്ത് ജീവനക്കാർ തുടങ്ങിയവർ സംബന്ധിച്ചു.
