ഗുജറാത്തിൽ പുലിയുടെ ആക്രമണത്തിൽ ഒരു വയസുകാരി കൊല്ലപ്പെട്ടു. വ്യാഴാഴ്ച വൈകുന്നേരം 6 മണിയോടെ ട്രാംബക്പൂർ ഗ്രാമത്തിലാണ് സംഭവം നടന്നതെന്ന് സംസ്ഥാന വനം വകുപ്പിന്റെ പ്രസ്താവനയിൽ പറയുന്നു.

അർജുൻ നിനാമയുടെ മകളാണ് കൊല്ലപ്പെട്ടത്. വീട്ടിൽ പാചകം ചെയ്തുകൊണ്ടിരുന്ന അമ്മയുടെ അരികിൽ ഇരിക്കുകയായിരുന്നു കുട്ടിയെ പുള്ളിപ്പുലി വലിച്ചിഴച്ചുകൊണ്ടുപോയി. അമ്മ മൃഗത്തെ ഓടിക്കാൻ ശ്രമിച്ചെങ്കിലും, സാധിച്ചല്ല. അമ്രേലി വന്യജീവി സങ്കേതത്തിൽ നിന്ന് ഏകദേശം മൂന്ന് കിലോമീറ്റർ അകലെയുള്ള വീടിനടുത്താണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

വനവകുപ്പും പോലീസും സ്ഥലത്തെത്തി കൂടുതൽ അന്വേഷണം ആരംഭിച്ചു. പുള്ളിപ്പുലിയെ കുടുക്കാൻ ദൽഖാനിയ റേഞ്ച് പ്രദേശത്ത് ഏഴ് കൂടുകൾ വിന്യസിച്ചിട്ടുണ്ട്. മധ്യപ്രദേശ് സ്വദേശിയായ അർജുൻ നിനാമ ട്രാംബക്പൂർ ഗ്രാമത്തിൽ കർഷകത്തൊഴിലാളിയായി ജോലി ചെയ്യുന്നയാളാണ്. ബുധനാഴ്ച, ഗിർ സോമനാഥ് ജില്ലയിലെ ഗിർ ഗധാഡ താലൂക്കിൽ രണ്ട് വയസ്സുള്ള ഒരു പെൺകുട്ടിയെ സിംഹം ആക്രമിച്ച് കൊലപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *