തായ് സ്മൈൽ എയര്‍വേ വിമാനത്തില്‍ ഇന്ത്യക്കാരായ യാത്രക്കാർ തമ്മിൽ ഏറ്റുമുട്ടി. ചൊവ്വാഴ്ചയാണ് സംഭവം.ഇതിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.രണ്ടുപേർ തമ്മിലുണ്ടായ തർക്കമാണ് തല്ലിന് വഴിയൊരുക്കിയത്. വിമാനത്തിന്റെ ജീവനക്കാർ ഇരുവരെയും സമാധാനിപ്പിക്കാൻ ശ്രമിച്ചെങ്കിലും തർക്കം തല്ലി തീർക്കുകയായിരുന്നു. മറ്റ് യാത്രക്കാർ നോക്കി നിൽക്കുകയും വിഡിയോ പകർത്തുകയും ചെയ്തു.തര്‍ക്കം മുറുകിയതിന് പിന്നാലെ ഒരാള്‍ മറ്റേയാളോട് കൈ താഴ്ത്താന്‍ പറയുന്നുണ്ട്. പിന്നാലെ മറ്റേയാളുടെ മുഖത്തടിക്കുകയും ഇടിക്കുകയും ചെയ്യുന്നതും വീഡിയോയിലുണ്ട്. ബാങ്കോക്കിൽ നിന്ന് കൊൽക്കത്തയിലേക്കുള്ള വിമാനത്തിലാണ് തല്ലുണ്ടായത് സംഭവത്തെ കുറിച്ച് തായ് സ്മൈൽ എയർവേസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
Bangkok To kolkata flight 😊🤨👇 pic.twitter.com/8KyqIcnUMX
— Munna _Yadav 💯%FB (@YadavMu91727055) December 28, 2022
