ജയ്പൂര്‍: ജയ്പൂരില്‍ പതിമൂന്നുകാരിയെ ഓടുന്ന ബസില്‍ വെച്ച് ബന്ധുവായ യുവാവ് ബലാത്സംഗം ചെയ്തതായി പരാതി. ജയ്പൂരിലെ കര്‍ണി വിഹാര്‍ ഏരിയയില്‍ താമസിക്കുന്ന പെണ്‍കുട്ടിയുടെ അകന്ന ബന്ധുവാണ് പ്രതിയായ 21 കാരന്‍. പ്രതി ഇരയുടെ വീട്ടില്‍ ഇടക്കിടക്ക് വരാറുണ്ടായിരുന്നെന്ന് കുടുംബം പറയുന്നു.

ജനുവരി 25 ന് പ്രതി പെണ്‍കുട്ടിയെ വീട്ടില്‍ നിന്ന് പുറത്തേക്ക് വിളിച്ചുകൊണ്ടുപോയി. പിന്നീട് ഓട്ടോയില്‍ കയറ്റി ബസ് സ്റ്റാന്റിലെത്തുകയും അവിടെ നിന്ന് പെണ്‍കുട്ടിയുടെ സ്വന്തം ഗ്രാമമായ മധ്യപ്രദേശിലേക്ക് അയാള്‍ക്കൊപ്പം യാത്ര ചെയ്യാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. തന്നോടൊപ്പം വന്നില്ലെങ്കില്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ബസ് ഓടുമ്പോള്‍ പ്രതി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തുവെന്നാണ് പരാതി.

പ്രതി പിന്നീട് പെണ്‍കുട്ടിയെ മധ്യപ്രദേശിലെ ഗ്രാമത്തിലെ വീട്ടില്‍ പൂട്ടിയിട്ടു. പിറ്റേന്ന് മറ്റ് ബന്ധുക്കളുടെ സഹായത്തോടെ പെണ്‍കുട്ടി അവിടെ നിന്ന് രക്ഷപ്പെടുകയും ജയ്പൂരിലെ വീട്ടിലെത്തുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *