
വയനാട്ടിലെ മേപ്പാടിയിലെ വ്യാപാരികളെ ചേർത്ത് പിടിച്ച് വ്യാപാര വ്യവസായ ഏകോപന സമിതി സംസ്ഥാന നേതൃത്വം.മേപ്പാടിയിലെ വ്യാപാരികളുടെ
പുനരധിവാസത്തിന് കണ്ടെത്തിയ സ്ഥലത്തിൻ്റെ തുടർ നടപടികൾക്കായി നേതാക്കൾ സ്ഥലം സന്ദർശിച്ചു.വയനാട്ടിലെ മേപ്പാടിയിൽ വ്യാപാരികളുടെ പുനരധിവാസത്തിന് വേണ്ടി കണ്ടെത്തിയ സ്ഥലത്തിൻ്റെ അഡ്വാൻസ് പത്ത് ലക്ഷം രൂപയുടെ ചെക്ക് സംസ്ഥാന വർക്കിംങ് പ്രസിഡണ്ട് കുഞ്ഞാവു ഹാജി വയനാട് ജില്ലാ പ്രസിഡണ്ടും സംസ്ഥാന സെക്രട്ടറിയുമായ ജോജിൻ ടി ജോയിക്ക് സംസ്ഥാന പ്രസിഡണ്ട് രാജു അപ്സര, ജനറൽ സെക്രട്ടറി ദേവസ്യ മേച്ചേരി, ട്രഷറർ എസ് ദേവരാജൻ,വൈസ് പ്രസിഡണ്ടുമാരായ കെ. അഹമ്മദ് ഷെറീഫ്, ബാബു കോട്ടയിൽ, സെക്രട്ടറിയേറ്റ് അംഗം സലീം രാമനാട്ടുകര, ജില്ലാ ട്രഷറർ നൗഷാദ് കരിമ്പനക്കൽ, സംസ്ഥാന കൗൺസിൽ അംഗം റഫീഖ് മേപ്പാടി ഉൾപ്പെടെയുള്ള നേതാക്കളുടെ സാന്നിദ്ധ്യത്തിൽ കൈമാറി
