രാഹുല്‍ ഗാന്ധിക്കെതിരെ നടത്തിയ അശ്ളീല പരാമർശത്തിന് മാപ്പ് പറഞ്ഞ് മുന്‍ എംപി ജോയ്സ്‍ ജോർജ്. രാഹുല്‍ വിദ്യാര്‍ത്ഥിനികളുമായി സംവദിക്കുന്നതിനെക്കുറിച്ച് മോശം രീതിയിലായിരുന്നു ജോയ്‌സ് ജോർജിന്റെ പരാമര്‍ശം. ഇടുക്കി ഇരട്ടയാറിലായിരുന്നു വിവാദ പരാമര്‍ശം.
അനുചിതമായ പരാമർശങ്ങളാണ് തന്നിൽ നിന്നുണ്ടായതെന്ന് ജോയ്‌സ് ജോർജ് പറഞ്ഞു. പരാമശത്തിൽ ജോയ്സിനെതിരെ വലിയ പ്രതിഷേധമാണുയരുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്നും നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും കോൺഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്. പരാമശം നിര്‍ഭാഗ്യകരവും വേദനാജനവകവുമാണെന്ന് പറഞ്ഞ മുതിന്ന കോൺഗ്രസ് നേതാവ് ഉമ്മൻചാണ്ടി കേരളത്തിൽ നിന്നും അത്തരത്തിലൊരു പരാമശമുണ്ടാകാൻ പാടില്ലായിരുന്നുവെന്നും ജോയ്സ് കേരളത്തിലെ സ്ത്രീത്വത്തെ അപമാനിച്ചുവെന്നും കൂട്ടിച്ചേര്‍ത്തു.
