ഏപ്രിലിലെ ഭക്ഷ്യകിറ്റ് വിതരണത്തിനു ഇന്നു തുടക്കമാകും. ഇതു സംബന്ധിച്ച് സിവില്‍ സപ്ലൈസ് ഡയറക്‌ടറുടെ ഉത്തരവിറങ്ങി. എല്ലാ വിഭാഗക്കാര്‍ക്കും ഇന്നു മുതല്‍ കിറ്റ് കിട്ടും.
ഏപ്രിൽ ഒന്നിന് കിറ്റ് വിതരണം ആരംഭിക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. ഏപ്രിലിലെ കിറ്റ് മാര്‍ച്ചില്‍ നല്‍കുന്നതില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ വിശദീകരണം തേടിയിരുന്നു. ഇതിനു പിന്നാലെയാണ് കിറ്റ് ഏപ്രിൽ ഒന്നിന് ശേഷം കൊടുത്തു തുടങ്ങിയാൽ മതിയെന്ന് സർക്കാർ തീരുമാനിച്ചത്. എന്നാല്‍ അവധി ദിവസങ്ങളായ ഏപ്രിൽ 1,2 തിയതികളിൽ കടകള്‍ തുറക്കാനാകില്ലെന്ന് റേഷന്‍വ്യാപാരികള്‍ വ്യക്തമാക്കിയതോടെയാണ് വിതരണം വീണ്ടും നേരത്തെയാക്കിയത്.നീല, വെള്ള കാര്‍ഡുകാര്‍ക്കുളള സ്പെഷൽ അരി വിതരണം നാളെ തുടങ്ങും.
