രാജ്യത്ത് ഏകീകൃത സിവിൽ കോഡും ജനസംഖ്യ നിയന്ത്രണവും ബി.ജെ.പി കൊണ്ടുവരുമെന്ന് തൃശ്ശൂരിലെ ബി.ജെ.പി സ്ഥാനാർഥിയും എം.പിയുമായ സുരേഷ് ഗോപി. വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോടാണ് സുരേഷ് ഗോപിയുടെ പ്രതികരണം.കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ മികച്ച ഭരണം കാഴ്ച വെക്കുമെന്നും ബിജെപിയുടെ കഴിവ് മനസ്സിലാവണമെങ്കില്‍ കഴിഞ്ഞ ഏഴുവര്‍ഷത്തെ കേന്ദ്രസര്‍ക്കാര്‍ ഭരണം നോക്കിയാല്‍ മതിയെന്നും സുരേഷ് ഗോപി പറഞ്ഞു.
‘എല്ലാവരുടെയും സുരക്ഷ ഉറപ്പു വരുത്തുന്നതിനായി ഞങ്ങള്‍ ഏക സിവില്‍ കോഡ് കൊണ്ടു വരും. ജനസംഖ്യാനിയന്ത്രണത്തിനുള്ള പദ്ധതികളും നടപ്പിലാക്കും. എല്ലാ ജനാധിപത്യപരമായി. ഞങ്ങളെ തെരഞ്ഞെടുക്കൂ. ഞങ്ങളുടെ മികച്ചത് നിങ്ങള്‍ക്ക് നല്‍കും. ഞങ്ങളുടെ കഴിവും പ്രാപ്തിയും മനസ്സിലാവണമെങ്കില്‍ ഒരു അവസരം ഞങ്ങള്‍ക്ക് നല്‍കൂ.നിങ്ങള്‍ക്ക് രാജ്യത്തോട് സ്നേഹമുണ്ടെങ്കില്‍ ഇത് അംഗീകരിക്കാതിരിക്കാനാവില്ല,” എന്നാണ് സുരേഷ് ഗോപി പറഞ്ഞത്. ബിജെപി അധികാരത്തിന്റെ ശക്തി മനസ്സിലാവണമെങ്കില്‍ കഴിഞ്ഞ ഏഴ് വര്‍ഷത്തെ കേന്ദ്രഭരണം നിങ്ങള്‍ വിലയിരുത്തണം. കേരളത്തില്‍ ബിജെപി അധികാരത്തിലെത്തിയാല്‍ ആരായിരിക്കും മുഖ്യമന്ത്രിയായിരിക്കുമെന്നത് പാര്‍ട്ടി തീരുമാനിക്കും. ഇ ശ്രീധരന്‍ മികച്ച ചോയ്‌സാണ്’ സുരേഷ്‌ഗോപി പറഞ്ഞു.രാമക്ഷേത്രം, ആര്‍ട്ടിക്കിള്‍ 370, മുത്തലാഖ് തുടങ്ങിയ വാഗ്ദാനങ്ങള്‍ നടപ്പിലാക്കിയെന്നും ഇനി അടുത്തത് ഏകീകൃത സിവില്‍ കോഡ് ആണെന്നും കേരളത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞിരുന്നു.
