കേരളത്തില്‍ എല്‍ഡിഎഫ് തുടര്‍ഭരണം നേടുമെന്ന എക്‌സിറ്റ് പോള്‍ ഫലങ്ങളോട് പ്രതികരിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ വിശ്വാസമില്ലെന്നും എക്‌സിറ്റ് പോളുകള്‍ ജനവികാരത്തിന്റെ യഥാര്‍ഥ പ്രതിഫലനമല്ലഎന്നും ചെന്നിത്തല പറഞ്ഞു. കേരളത്തില്‍ ജനങ്ങള്‍ യുഡിഎഫിന് അനുകൂലമായി വിധിയെഴുത്ത് നടത്തിയിട്ടുണ്ട്. യുഡിഎഫ് വമ്പിച്ച വിജയം നേടുമെന്ന് ആത്മവിശ്വാസമുണ്ടെന്നും ചെന്നിത്തല പറഞ്ഞു.

തിരഞ്ഞെടുപ്പ് കാലത്ത് മുമ്പും യുഡിഎഫിന് എതിരായി എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ വന്നിട്ടുണ്ട്. അന്തിമ ഫലം വന്നപ്പോള്‍ ഇതെല്ലാം തെറ്റാണെന്ന് തെളിഞ്ഞു. അഴിമതിയും കൊള്ളയും നിറഞ്ഞ പിണറായി ഭരണം ജനങ്ങള്‍ തൂത്തെറിയുമെന്നും ചെന്നിത്തല പറഞ്ഞു.ഇന്നലെ ഒരു എക്‌സിറ്റ് പോള്‍ പ്രകാരം യുഡിഎഫിന് സീറ്റേ ഇല്ലായെന്നാണ് പറയുന്നത്. സത്യത്തോട് പുലബന്ധമല്ലാത്ത സര്‍വ്വേ ഫലമാണ്. അതിനെ തള്ളികളയുന്നു. കേരളത്തിലെ ജനത്തില്‍ വിശ്വാസമുണ്ട്. ജനങ്ങളുടെ വിശ്വാസമാണ്.ഇന്നലെ മുഖ്യമന്ത്രി പറയുന്നത് കേട്ടപ്പോള്‍ പരാജിതന്റെ കപട ആത്മവിശ്വാസമാണ് തോന്നിയത്. അദ്ദേഹം മെഷീനിലിരിക്കുന്ന വോട്ട് തങ്ങള്‍ക്കാണെന്ന് പറഞ്ഞ പ്രസ്താവന ആളുകളെ കബളിപ്പിക്കാനാണ്. അണയാന്‍ പോകുന്ന ദീപത്തിന്റെ ആളിക്കത്തല്‍. യുഡിഎഫ് അധികാരത്തില്‍ എത്തുമെന്ന് ഉറപ്പാണ്.’

Leave a Reply

Your email address will not be published. Required fields are marked *