കേന്ദ്രത്തിന്റെ വാക്സിന്‍ നയത്തെ ചോദ്യം ചെയ്ത സുപ്രീംകോടതി ജസ്റ്റിസ് ഡി.വൈ ചന്ദ്ര ചൂഢിനോട് നന്ദി പറഞ്ഞ് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്ര.
സുപ്രീംകോടതിയില്‍ കേന്ദ്രത്തിനെതിരെ ന്യായമായ ശബ്ദമുയര്‍ത്തിയതിന് നന്ദി എന്നാണ് മഹുവ പ്രതികരിച്ചത്. കുറഞ്ഞത് ഈ സര്‍ക്കാരിനോട് ശരിയായ ചോദ്യം ചോദിക്കാന്‍ ശ്രമിക്കുകയെങ്കിലും ചെയ്തല്ലോ എന്നും മഹുവ പറഞ്ഞു.
വാക്സിന്‍ പൊതുമുതലാണെന്നും കൊവിഡ് വാക്സിന് എന്തിനാണ് രണ്ടുവില നിശ്ചയിക്കുന്നതെന്നും സുപ്രീംകോടതി ചോദിച്ചിരുന്നു.
മുഴുവന്‍ വാക്സിനും എന്തുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ വാങ്ങി വിതരണം ചെയ്യുന്നില്ലെന്നും കോടതി ചോദിച്ചു.

‘വാക്സിന്‍ ഉത്പാദിപ്പിക്കുന്നതിന് കമ്പനികള്‍ക്ക് നല്‍കിയ പണം പൊതുഫണ്ടുപയോഗിച്ചാണ്. അങ്ങനെ ഒരു സാഹചര്യത്തില്‍ വാക്സിന്‍ പൊതു ഉല്‍പ്പന്നമാണ്,’ കോടതി നിരീക്ഷിച്ചു.
