കർഷക സമര നേതാവ് രാകേഷ് ടികായതിനു നേരെ ബെംഗളൂരുവിൽ മഷിക്കുപ്പി പ്രയോഗം. ആക്രമണം. വാർത്താ സമ്മേളനത്തിനിടെ ഒരു സംഘമാളുകള്‍ സംഘടിച്ചെത്തുകയും മഷിപ്രയോഗം നടത്തുകയും ചെയ്യുകയായിരുന്നു. ഇരുവിഭാഗങ്ങള്‍ തമ്മില്‍ കസേരകൊണ്ടുള്ള ഏറും കയ്യാങ്കളിയും നടന്നു. പരസ്പരം തല്ലിയ അണികൾ കസേരയെടുത്ത് അടിക്കുകയും വലിച്ചെറിയുകയും ചെയ്തു. കര്‍ണാടകയിലെ ഒരു കര്‍ഷകനേതാവ് പണം വാങ്ങുന്ന സ്റ്റിങ്‌ ഓപ്പറേഷന്‍ വീഡിയോ നേരത്തേ പുറത്ത് വന്നിരുന്നു. ഇക്കാര്യത്തിൽ വിശദീകരണം നൽകാനാണ് ടികായത്ത് വാർത്താസമ്മേളനം വിളിച്ചത്

വാർത്താസമ്മേളനം നടക്കുന്നതിനിടെ ഡസനോളം ആളുകൾ ടികായതിനു മുന്നിലേക്കു വരികയും മഷിയെറിയുകയുമായിരുന്നു. വേദിയിൽ യാതൊരു സുരക്ഷയും ബിജെപി സർക്കാർ ഒരുക്കിയില്ല. ലോക്കൽ പൊലീസും സംരക്ഷണം നൽകിയില്ല. സർക്കാരിന്റെ കൂടി അറിവോടെയാണ് ഈ അക്രമണമുണ്ടായത്’– വാർത്താ ഏജൻസിയായ എഎൻഐയോടു ടികായത് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *