കുന്ദമംഗലം പിലാശ്ശേരിയില്‍ ദുരൂഹ സാഹചര്യത്തില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. പിലാശ്ശേരി മാഞ്ഞാക്കാവ് ക്ഷേത്രത്തിന് സമീപമാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. പിലാശ്ശേരി പാലോറമ്മല്‍ ബിനീഷാണ് മരിച്ചത്. കുന്ദമംഗലം പ്രിന്‍സിപ്പിള്‍ എസ് ഐ വിഷ്ണു പ്രസാദിന്റെ നേതൃത്വത്തില്‍ കുന്ദമംഗലം പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. അല്‍പ സമയത്തിനകം ഡോഗ് സ്‌ക്വാഡ് സ്ഥലത്തെത്തുമെന്നാണ് സൂചന. ഒരു മീറ്ററോളം മാത്രം ഉയരമുള്ള ചെറിയ മരത്തിന്റെ കൊമ്പില്‍ മുണ്ടുപയോഗിച്ച് കഴുത്തില്‍ കുരുക്കിയ രീതിയില്‍ നിലത്ത് ഇരിക്കുന്ന നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. ഇന്നലെ രാത്രി വീട്ടിലേക്ക് എത്താത്തതിനാല്‍ ഇന്ന് രാവിലെ വീട്ടുകാര്‍ നടത്തിയ തെരച്ചിലില്‍ വീടിനോട് നൂറ് മീറ്റര്‍ മാറി മൃതദേഹം കണ്ടെത്തുകയായിരുന്നു.

വിരലടയാള വിദഗ്ദരും ഫോറന്‍സിക് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തിയ ശേഷം മൃതദേഹം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയേക്കും.

Leave a Reply

Your email address will not be published. Required fields are marked *