മണിപ്പൂർ ഇംഫാലിന് സമീപം കനത്ത മണ്ണിടിച്ചിൽ. ബുധനാഴ്ച അർധരാത്രിയോടെയായിരുന്നു സംഭവം. ഇന്ത്യൻ സൈനികർ താമസിച്ചിരുന്ന പ്രദേശത്തെ ഒരു ഭാഗം മുഴുവൻ മണ്ണിനടിയിൽ പെടുകയായിരുന്നു.13 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്.മണ്ണിടിച്ചിലില്‍ രണ്ടുപേര്‍ മരിച്ചു. രണ്ട് ടെറിട്ടോറിയല്‍ ആര്‍മി ജവാന്മാരാണ് മരിച്ചത്. കൂടുതൽ പേർ കുടുങ്ങി കിടക്കുന്നുണ്ട്. രക്ഷാ പ്രവർത്തനം തുടരുകയാണെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു. റെയിൽ പാത നിർമാണത്തിന് സഹായം ചെയ്യാനെത്തിയവരാണ് അപകടത്തിൽ പെട്ടത്. തീവ്രമായ രക്ഷാപ്രവർത്തനമാണ് നടക്കുന്നത്. വൈകാതെ എല്ലാവരേയും രക്ഷപ്പെടുത്താൻ സാധിക്കുമെന്ന് സൈനികവൃത്തങ്ങൾ വ്യക്തമാക്കി.കാണാതായവരില്‍ രണ്ട് ദമ്പതികളും ഒരു കുട്ടിയും ഉള്‍പ്പെടുന്നു. രക്ഷാപ്രവര്‍ത്തനത്തിന് സൈന്യം, ആസാം റൈഫിള്‍സ്, മണിപ്പൂര്‍ പൊലീസ് തുടങ്ങിയവയെല്ലാം നേതൃത്വം നല്‍കി വരുന്നു.

Leave a Reply

Your email address will not be published. Required fields are marked *