ഒടുവില്‍ മഹാരാഷ്ട്രയില്‍ ബിജെപി അധികാരത്തിലേക്ക്. ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് വീണ്ടും മുഖ്യമന്ത്രിയായേക്കും. ഏകനാഥ് ഷിന്‍െഡ ഉപമുഖ്യമന്ത്രിമാകുമെന്നാണ് സൂചന. ഷിന്‍ഡെ മുംബൈയില്‍ തിരിച്ചെത്തി, ഫഡ്നാവിസുമായി കൂടിക്കാഴ്ച നടത്തിയതിനു ശേഷമാവും ഗവര്‍ണറെ കാണുക. കനത്ത സുരക്ഷയാണ് ഏകനാഥ് ഷിന്‍ഡേയ്ക്ക് പൊലീസ് ഒരുക്കിയിരുന്നത്. മന്ത്രിസ്ഥാനത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുന്നതേയുള്ളൂ എന്നാണ് ഏകനാഥ് ഷിന്‍ഡേ പറയുന്നത്.

ബിജെപിക്ക് 27, ഷിന്‍ഡെ പക്ഷത്തിനു 15 വീതം മന്ത്രിമാരുണ്ടാകുമെന്നാണു സൂചന. അസമിലെ ഗുവാഹത്തിയില്‍നിന്ന് ഇന്നലെ വൈകിട്ട് ഗോവയിലെ പഞ്ചനക്ഷത്ര ഹോട്ടലിലെത്തിയ ഷിന്‍ഡെ പക്ഷം ഇന്നു രാവിലെ മുംബൈയില്‍ എത്താനാണ് ആദ്യം പദ്ധതിയിട്ടത്. ഉദ്ധവിന്റെ രാജി പ്രഖ്യാപനത്തെ തുടര്‍ന്ന് ഇവര്‍ ഗോവയില്‍നിന്നുള്ള യാത്ര നേരത്തേയാക്കി. ശിവസേനാ വിമതരും ബിജെപിയും അവര്‍ക്കൊപ്പമുളളവരും ചേരുമ്പോള്‍ 162 പേരാകും. കേവല ഭൂരിപക്ഷത്തിനു വേണ്ടത് 144 പേരുടെ പിന്തുണയാണ് വേണ്ടത്.

ശിവസേന നേതാവ് ഉദ്ധവ് താക്കറെ രാജി പ്രഖ്യാപിച്ചതോടെയാണ് മുഖ്യമന്ത്രിയാകാന്‍ ഫഡ്‌നാവിസിന് അവസരമൊരുങ്ങിയത്. നിയമസഭയില്‍ ഇന്നു ഭൂരിപക്ഷം തെളിയിക്കണമെന്ന ഗവര്‍ണറുടെ നിര്‍ദേശം സ്റ്റേ ചെയ്യാന്‍ സുപ്രീം കോടതി വിസമ്മതിച്ചതിനു തൊട്ടുപിന്നാലെയാണ്, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ രാജിവച്ചത്.

Leave a Reply

Your email address will not be published. Required fields are marked *