രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ വർധന. ഇന്നലെ 44,230 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. നിലവില്‍ ഇന്ത്യയില്‍ 4,05,155 പേരാണ് ചികിത്സയിലുള്ളത്. രാജ്യത്തെ ആകെ കേസുകളുടെ എണ്ണം 3,15,72,344 ആണെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
കഴിഞ്ഞ 24 മണിക്കൂറിനിടെ 42,360 പേര്‍ രോഗ മുക്തി നേടിയതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ആകെ രോ​ഗ മുക്തർ 3,07,43,972. 555 പേർ മരിച്ചതോടെ ആകെ മരണം 4,23,217 ആയി. രാജ്യത്ത് ഇതുവരെ 45,60,33,754 പേർ വാക്സിൻ സ്വീകരിച്ചതായും ആരോ​ഗ്യ മന്ത്രാലയം പുറത്തിറക്കിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

555 പേർ ഇന്നലെ കോവിഡ് മൂലം മരണപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *