കുന്ദമംഗലം വില്ലേജ് ഓഫീസിൽ വില്ലേജ് ഓഫീസറും സ്പെഷ്യൽ വില്ലേജ് ഓഫിസറും ഇല്ലാതെ ആയിട്ട് പത്തോളം ദിവസം. കുന്ദമംഗലം വില്ലേജ് ഓഫീസിലെ നിലവിലെ വില്ലേജ് ഓഫീസർ സ്ഥലം മാറിപോവുകയും സ്പെഷൽ വില്ലേജ് ഓഫീസർപ്രമോഷൻ ആയി പോകുകയും ചെയ്തതിനാലാണ് ഒഴിവ് വന്നിട്ടുള്ളത്. ഉദ്യോഗസ്ഥരുടെ കുറവ് കാരണം വില്ലേജ് ഓഫീസിലെത്തുന്ന ജനങ്ങൾ പ്രയാസം അനുഭവിക്കുകയാണ്. വില്ലേജ് ഓഫീസറുടെ ചാർജ് ഓരോ ദിവസവും ജില്ലയിലെ വിവിധ വില്ലേജ് ഓഫീസർമ്മാർക്ക് ആണ് നൽകുന്നത് ഇത് കാരണം ജനങ്ങൾ വിവിധ വില്ലേജ് ഓഫീസിലേക്ക് നെട്ടോട്ടം ഓടുന്ന കാഴ്ച്ച യാന്ന് കാണുന്നത്. റവന്യൂ വകുപ്പിലെ യൂനിയനുകൾ തമ്മിലുള്ള പിടിവാശി കാരണമാണ്
ഒഴിഞ്ഞ് കിടക്കുന്ന പോസ്റ്റുകൾ നികത്താത്ത് എന്നാണ് വിവരം.

കുന്ദമംഗം വില്ലേജ് ഓഫീസിൽ ഒഴിഞ്ഞ് കിടക്കുന്ന വില്ലേജ് ഓഫീസർ സ്പെഷൻ വില്ലേജ് ഓഫീസർ എന്നിവരെഅടിയന്തിരമായി നിയമിക്കണമെന്ന് അരിയിൽ മൊയ്തീൻ ഹാജിയുടെ അധ്യക്ഷതയിൽ ചേർന്ന കുന്ദമംഗലം പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മറ്റി യോഗം കോഴിക്കോട് ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടു. എം ബാബുമോൻ, സി അബ്ദുൽ ഗഫൂർ ,യു സി മൊയ്തീൻ കോയ, പി അബുഹാജി ,കെ ബഷീർ മാസ്റ്റർ, ശിഹാബ് പാലക്കൽ ,ഇ ശിഹാബ് റഹ്മാൻ എന്നിവർ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *