സമാധാന ചർച്ച പുരോഗമിക്കുന്നതിനിടെ മണിപ്പൂരിൽ വീണ്ടും സംഘർഷം. ഒരിടവേളക്ക് ശേഷം ഇന്നലെ നടന്ന വെടിവെപ്പിൽ രണ്ട് പേർ മരിക്കുകയും ഏഴു പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ചുരാചന്ദ്പുര്‍-ബിഷ്ണുപുര്‍ അതിര്‍ത്തിയിലാണ് വെടിവെപ്പുണ്ടായത്. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ ഗ്രാമത്തിന് കാവൽ നിന്ന കുക്കി വിഭാഗത്തില്‍പ്പെട്ട വ്യക്തിയാണ്. മരിച്ച രണ്ടാമത്തെ വ്യക്തിയെ ഇതുവരെ തിരിച്ചറിയാനായിട്ടില്ല. പരിക്കേറ്റവരെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
അക്രമം നടത്തിയത് മെയ്ത്തി വിഭാഗത്തിൽപ്പെട്ടവരാണെന്നാണ് പോലീസ് നിഗമനം. പ്രദേശത്തെ സ്ഥിതിഗതികൾ നിലവിൽ നിയന്ത്രണവിധേയമാണെന്ന് പോലീസ് അറിയിച്ചു.കഴിഞ്ഞ നാല് മാസമായി മണിപ്പൂരില്‍ സംഘര്‍ഷാവസ്ഥ തുടരുകയാണ്. മെയ് മാസത്തില്‍ തുടങ്ങിയ സംഘര്‍ഷം വലിയ രക്തച്ചൊരിച്ചിലിലേക്കും നാശനഷ്ടങ്ങളിലുമാണ്. കലാശിച്ചത്. നിരവധി വീടുകള്‍ കത്തിച്ചു.
സംസ്ഥാനത്ത് ഇതിനോടകം നിരവധി പേർക്കാണ് ജീവൻ നഷ്ടമായിരിക്കുന്നത്. സാഹചര്യം രൂക്ഷമായതോടെ സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകള്‍ക്കെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.
