ഇന്ധനവില വീണ്ടും കൂടി. ഡീസലിന് 32 പൈസയും പെട്രോളിന് 25 പൈസയുമാണ് കൂടിയത്. ഇതോടെ കൊച്ചിയില്‍ പെട്രോള്‍ വില 101.82 രൂപയും ഡീസലിന് 94.77 രൂപയുമായി. തിരുവനന്തപുരത്ത് പെട്രോള്‍ വില 103.88 രൂപയും, ഡീസലിന് 96.71 രൂപയുമാണ് ഇന്നത്തെ നിരക്ക്.
ഒരു ഇടവേളക്ക് ശേഷം കഴിഞ്ഞ ദിവസമാണ് രാജ്യത്ത് പെട്രോൾ വില വർധിപ്പിച്ചത്. ഡീസൽ വില കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തുടർച്ചയായി വർധിപ്പിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *