പശ്ചിമ ബംഗാള്‍ ഭവാനിപ്പൂര്‍ ഉപതെരഞ്ഞെടുപ്പ് ഇന്ന്. മുഖ്യമന്ത്രി സ്ഥാനത്ത് തുടരണമെങ്കില്‍ മമതക്ക് ഉപതെരഞ്ഞെടുപ്പില്‍ വിജയം അനിവാര്യമാണ്. ദക്ഷിണ കൊൽക്കത്തയിലെ ഭവനിപൂര്‍ മണ്ഡലത്തിൽ നിന്നാണ് മുഖ്യമന്ത്രി മമത ബാനര്‍ജി ജനവിധി തേടുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിൽ നന്ദിഗ്രാമിൽ നിസ്സാര ഭൂരിപക്ഷത്തിനു തോറ്റെങ്കിലും മുഖ്യമന്ത്രിയായി സ്ഥാനമേറ്റ മമത ബാനര്‍ജിയ്ക്ക് ആറുമാസത്തെ കാലാവധി തീരാനിരിക്കേയാണ് ഉപതെരഞ്ഞെടുപ്പ് നടത്തുന്നത്.സിപിഎം സ്ഥാനാര്‍ത്ഥിയായി ശ്രീജിബ് ബിശ്വാസും ബിജെപി സ്ഥാനാര്‍ത്ഥിയായി പ്രിയങ്ക ട്രിബ്രേവാളുമാണ് മമതക്കെതിരെ മത്സരിക്കുന്നത്.

അതേസമയം സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വോട്ടെടുപ്പ് കഴിയും വരെ ഭവാനിപ്പൂരില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പ്രചാരണത്തിന്റെ അവസാന ദിവസം നടന്ന സംഘര്‍ഷത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സര്‍ക്കാരിനെ അതൃപ്തി അറിയിച്ചു. വോട്ടെുടുപ്പ് ദിവസം മതിയായ സുരക്ഷ ഒരുക്കണമെന്നും കമ്മീഷന്‍ ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *