കോണ്‍ഗ്രസ് വിടാനൊരുങ്ങി മുന്‍ പഞ്ചാബ് മുഖ്യമന്ത്രി അമരിന്ദര്‍ സിങ്. കോണ്‍ഗ്രസില്‍ തുടരാനില്ലെന്നും എന്നാല്‍ ബിജെപിയില്‍ ചേരില്ലെന്നും എന്‍ഡിടിവിയുമായുള്ള അഭിമുഖത്തില്‍ അമരിന്ദര്‍ സിങ് പറഞ്ഞു.
പാർട്ടിയിൽ നിന്നു നേരിടുന്ന അപമാനം അംഗീകരിക്കാനാകാത്തതിനാലാണ് കോൺഗ്രസ് വിടുന്നതെന്ന് അദ്ദേഹം പറഞ്ഞു.
അമരിന്ദര്‍ ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ, ഇന്നലെ അദ്ദേഹം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്നു രാവിലെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലുമായും അമരിന്ദര്‍ ചര്‍ച്ച നടത്തി.

അമിത് ഷായുമായുള്ള ചര്‍ച്ചയ്ക്കു ശേഷം അമരിന്ദര്‍ മാധ്യമങ്ങളോടു പ്രതികരിച്ചിട്ടില്ല. കൂടിക്കാഴ്ചയ്ക്കു ശേഷം മാധ്യമങ്ങളെ ഒഴിവാക്കി ഷായുടെ വാഹനത്തിലാണ് അമരിന്ദര്‍ മടങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *