കോണ്‍ഗ്രസ് അധ്യക്ഷപദത്തിലേക്കു മത്സരിക്കില്ലെന്ന് മുതിര്‍ന്ന നേതാവ് ദിഗ്‌വിജയ് സിങ്. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ നിര്‍ദേശിക്കുന്നതായും ദിഗ്‌വിജയ് സിങ് അറിയിച്ചു. അവസാന നിമിഷത്തെ ട്വിസ്റ്റോടെ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മല്ലികാര്‍ജ്ജുന ഖാര്‍ഗെയും ശശി തരൂരും തമ്മില്‍ നേരിട്ടുള്ള പോരാട്ടത്തിന് കളമൊരുങ്ങുന്നു.ഹൈക്കമാന്‍ഡ് പിന്തുണയുള്ള സ്ഥാനാര്‍ഥിയായാണ് ഖാര്‍ഗെ എത്തുന്നത്. ഖാര്‍ഗെയെ പിന്തുണയ്ക്കുമെന്ന് മുതിര്‍ന്ന നേതാവ് മുകുള്‍ വാസ്‌നിക് അറിയിച്ചു.
ഇന്ന് ഉച്ചയ്ക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനു തൊട്ടു മുമ്പാണ്് മത്സരത്തിനില്ലെന്ന് ദിഗ് വിജയ് സിങ് അറിയിച്ചത്. ശശി തരൂർ എഐസിസി ആസ്ഥാനത്ത് പത്രിക സമർപ്പിക്കാനായി എത്തിയിട്ടുണ്ട്.നാമനിർദേശ പത്രിക സമർപ്പിക്കുന്നതിന് മുന്നോടിയായി ശശി തരൂർ രാജ്ഘട്ടിലെത്തി മഹാത്മാഗാന്ധി, മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി എന്നിവർക്ക് പ്രണാമം അർപ്പിച്ചു. ഇതിന്റ ചിത്രങ്ങളും അദ്ദേഹം ട്വീറ്റ് ചെയ്തു

Leave a Reply

Your email address will not be published. Required fields are marked *