ഇന്ത്യയിൽനിന്ന് അമേരിക്കയിലേക്ക് നേരെ കടൽമാർഗം എത്താവുന്ന മാപ്പ് ട്വിറ്ററിൽ പോസ്റ്റ് ചെയ്തതിനോട് അനുകൂലമായി പ്രതികരിച്ച് ഇലോൺ മസ്‌ക്.കരതൊടാതെ നേർരേഖയിൽ ഇന്ത്യയിൽനിന്ന് അമേരിക്കയിലേക്കു കടൽമാർഗം പോകാൻ കഴിയുന്നതിന്റെ സാധ്യതയാണ് മാപ്പിൽ വ്യക്തമാക്കിയിരിക്കുന്നത്. അറുപതു ലക്ഷത്തിലേറെ പേരാണ് മാപ്പ് കണ്ടിരിക്കുന്നത്. മുംബൈയിൽനിന്ന് അലാസ്‌ക വഴി മഡഗാസ്‌കറിലെത്തുന്ന തരത്തിൽ ഇരുരാജ്യങ്ങൾക്കുമിടയിൽ നീല രേഖയിലാണ് മാപ്പിൽ റൂട്ട് അടയാളപ്പെടുത്തിയിരിക്കുന്നത്. ‘ഒരിടത്തു പോലും കര തൊടാതെ ഇന്ത്യയിൽനിന്ന് യുഎസിലേക്ക് കപ്പലിൽ പോകാം. നേർരേഖയിൽ’ എന്ന അടിക്കുറിപ്പുമുണ്ട്. ‘വൗ’ എന്നാണ് മസ്‌ക് ഇതിനോടു പ്രതികരിച്ചിരിക്കുന്നത്.

അതേസമയം മാപ്പിൽ കാണുന്നത് നേർരേഖ അല്ലെന്ന പ്രതികരണവുമായി ചിലർ രംഗത്തെത്തി. എന്നാൽ മാപ്പിൽ നേർരേഖ ആയല്ല കാണുന്നതെങ്കിലും ഗ്ലോബിൽ രേഖപ്പെടുത്തുമ്പോൾ ഇടത്തോട്ടോ വലത്തോട്ടോ ചരിയാതെ ഒരേ ദിശയിൽ നേരെയാണു റൂട്ടെന്ന് വിഡിയോ സഹിതം മറ്റൊരാൾ മറുപടി നൽകി.

Leave a Reply

Your email address will not be published. Required fields are marked *