കളൻതോട്: ചാത്തമംഗലം എംഇഎസ് കോളജ് ഓഫ് ആർട്സ് ആൻ്റ് സയൻസസ് ജില്ലാ ശുചിത്വമിഷൻ്റെയും കാലിക്കറ്റ് സർവകലാശാല ജില്ലാ എൻഎസ്എസ് സെല്ലിൻ്റെയും നേതൃത്വത്തിൽ ജില്ലയിലെ വിവിധ കോളേജ് എൻഎസ്എസ് യൂണിറ്റുകൾ ശുചിത്വോത്സവത്തിൻ്റെയും സ്വച്ഛതാ ഹി സേവാ ക്യാമ്പെയ്‌നിൻ്റെയും ഭാഗമായി നടത്തുന്ന കോളേജ് തല ബോധവത്കരണ പരിപാടി നടത്തി.
ക്യാമ്പെയ്‌നിൻ്റെ ഭാഗമായി ഫ്ലാഷ് മോബ് അവതരിപ്പിച്ചു. കോളേജ് വൈസ് പ്രിൻസിപ്പൽ മുസ്തഫ ഷമീം പരിപാടി ഉത്ഘാടനം ചെയ്തു. കോളേജിലെ എല്ലാ വിദ്യാർത്ഥികളും പ്രിൻസിപ്പൽ ഷെഫീക് ആലത്തൂരിൻ്റെ നേതൃത്വത്തിൽ മാലിന്യ മുക്തകേരളം നവകേരളം പ്രതിജ്ഞ എടുത്തു. പരിപാടിക്ക് എൻ എസ് എസ് പ്രോഗ്രാം ഓഫീസർ സുമയത് ആശംസയും എൻ.എസ്. എസ് വോളന്റീർ സിനാൻ നന്ദിയും അറിയിച്ചു.
