ഇന്ത്യന്‍ ക്രിക്കറ്റര്‍ യുസ്‌വേന്ദ്ര ചാഹലിനെതിരെ ആരോപണവുമായി മുന്‍ഭാര്യയും ഡിജിറ്റര്‍ ക്രിയേറ്ററുമായ ധനശ്രീ വര്‍മ. തുടക്കം മുതല്‍ തന്നെ ഞങ്ങളുെട വിവാഹ ജീവിതം പ്രശ്‌നങ്ങള്‍ നിറഞ്ഞതായിരുന്നുവെന്ന് ധനശ്രീ ഒരു അഭിമുഖത്തില്‍ പറഞ്ഞു.

കല്ല്യാണം കഴിഞ്ഞ് രണ്ട് മാസം കഴിഞ്ഞപ്പോള്‍ തന്നെ യുസ്‌വേന്ദ്ര തന്നെ ചതിച്ചുവെന്ന് മുന്‍ഭാര്യ ആരോപിച്ചു. ആ സമയം തന്നെ ഈ കല്ല്യാണം ഒരു വലിയ തെറ്റായി എന്ന് മനസിലായെന്നും അവര്‍ പറഞ്ഞു. പരസ്പര സമ്മതത്തോടെയുള്ള വിവാഹ മോചനമായിരുന്നു ഞങ്ങളുടേതെന്നും ധനശ്രീ പറഞ്ഞു.

ഞാന്‍ പ്രശ്‌നങ്ങള്‍ ഒന്നും ആരോടും പറഞ്ഞിരുന്നില്ലെന്നും മാതാപിതാക്കള്‍ക്ക് മാത്രമായിരുന്നു എല്ലാം അറിഞ്ഞിരുന്നത് എന്നും ധനശ്രീ പറഞ്ഞു. മൂന്ന് വര്‍ഷം മാത്രമാണ് ഞങ്ങളുെട വിവാഹ ബന്ധം നീണ്ടുനിന്നതെന്നും അതിന് ശേഷം പരസ്പര സമ്മതത്തോടെ ബന്ധം അവസാനിപ്പിക്കുകയായിരുന്നു എന്നും ധനശ്രീ കൂട്ടിച്ചേര്‍ത്തു.ഞാന്‍ ഒരു വലിയ തുക ജീവനാംശമായി ചോദിച്ചിരുന്നു എന്നൊക്കെയുള്ള വാര്‍ത്തകള്‍ വന്നിരുന്നു.

എന്നാല്‍ ഞാന്‍ ഇതുവരെ അതിന് മറുപടിയൊന്നും നല്‍കിയിരുന്നില്ല. എന്നെ അറിയാത്തവര്‍ക്ക് വേണ്ടി ഞാന്‍ വെറുതേ സംസാരിക്കേണ്ടതില്ല. എന്നെ ഇഷ്ടപ്പെടുന്ന എന്നെ മനസിലാക്കുന്നവരോട് ഞാന്‍ സത്യങ്ങള്‍ തുറന്ന് പറഞ്ഞിട്ടുണ്ടെന്നും ധനശ്രീ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *