തിരുവനന്തപുരം: സംസ്ഥാനത്തെ ബെവ്കോ മദ്യവിൽപ്പന ശാലകൾ ഇന്ന് വൈകിട്ട് 7 മണിയോടെ അടയ്ക്കും. തുടർന്നുള്ള രണ്ട് ദിവസങ്ങൾ സംസ്ഥാനത്ത് സമ്പൂർണ്ണ ഡ്രൈ ഡേ ആയിരിക്കും. സ്റ്റോക്കെടുപ്പ് പ്രമാണിച്ചാണ് ഇന്ന് നേരത്തെ ഔട്ട്ലെറ്റുകൾ അടയ്ക്കുന്നത്. നാളെ (ഒന്നാം തീയതി), മറ്റന്നാൾ (ഗാന്ധി ജയന്തി) എന്നീ ദിവസങ്ങൾ ഡ്രൈ ഡേ ആയതിനാൽ സംസ്ഥാനത്തെ എല്ലാ മദ്യവിൽപ്പന ശാലകളും അടഞ്ഞുകിടക്കും. സാധാരണ ദിവസങ്ങളിൽ ഇന്ന് രാത്രി 11 മണിവരെ ബാറുകൾ പ്രവർത്തിക്കുമെങ്കിലും, നാളെയും മറ്റന്നാളും ബാറുകളടക്കം സംസ്ഥാനത്ത് ഒരിടത്തും മദ്യം ലഭിക്കില്ല.

Leave a Reply

Your email address will not be published. Required fields are marked *