ഭാരത് ജോഡോ യാത്ര തെലങ്കാനയിൽ പര്യടനം തുടരുന്നതിനിടെ കുട്ടികള്‍ക്കും സഹയാത്രികര്‍ക്കുമൊപ്പം കൂട്ടയോട്ടം നടത്തി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.സാമൂഹിക മാധ്യമങ്ങളില്‍ വൈറലായ വീഡിയോയില്‍ രാഹുല്‍ കുട്ടികളോട് ചോദിക്കുന്നത് കാണാം…’നമുക്കൊരു ഓട്ട മത്സരം നടത്തിയാലോയെന്ന് കൂടെയോടാൻ പ്രവർത്തകരെ നിർബന്ധിച്ച രാഹുൽ കുട്ടികളുടെ ആവേശത്തോടെയാണ് ഓട്ടം തുടർന്നത്. പ്രവർത്തകരും പൊലീസും കൂടെയോടിയതോടെ സംഭവം കേമമായി.നൂറുമീറ്ററോളം പിന്നിട്ട ശേഷമാണ് രാഹുൽ ഓട്ടം നിർത്തിയത്.നിറഞ്ഞ ചിരിയോടെ കുട്ടികൾക്കൊപ്പം ഓടുന്ന രാഹുലിന്റെ വീഡിയോ ദൃശ്യങ്ങൾ കോൺഗ്രസ് ദേശീയ പ്രസിഡന്റ് ശ്രീനിവാസ് ബിവി ട്വിറ്ററിൽ പങ്കുവെച്ചതിന് പിന്നാലെ വൈറലായി.സുരക്ഷ മുന്‍നിര്‍ത്തി രാഹുലിനെ വലയം തീര്‍ത്തുകൊണ്ട് മാത്രമാണ് അവര്‍ക്ക് നീങ്ങാനാകുക. തെലങ്കാനയില്‍ ഗൊല്ലപ്പള്ളിയില്‍ വെച്ചായിരുന്നു കൂട്ടയോട്ടം.തമിഴ്‌നാട്, കേരളം, കര്‍ണാടക എന്നിവിടങ്ങളിലെ പര്യാടനം പൂര്‍ത്തിയാക്കിയാണ് ഭാരത് ജോഡോ യാത്ര കഴിഞ്ഞ ദിവസം തെലങ്കാനയില്‍ പ്രവേശിച്ചത്.യാത്ര അടുത്ത ദിവസങ്ങളില്‍ മഹാരാഷ്ട്രയിലേക്ക് കടക്കും.
जब रेस लगाई राहुल गांधी ने…#BharatJodoYatra pic.twitter.com/iJtd3fOcYW
— Congress (@INCIndia) October 30, 2022