പാലിയേറ്റിവ് കെയർ സേവനത്തിന് വാഹനം ആവശ്യമുണ്ട്

ജില്ലാ ഹോമിയോ ആശുപത്രിക്ക് മുട്ടം, കരിങ്കുന്നം, മണക്കാട്, കുടയത്തൂര്‍, ഇടവെട്ടി, ആലക്കോട്, അറക്കുളം, പഞ്ചായത്തുകളിലും വിവിധ വയോജന സ്ഥാപനങ്ങളിലേയും പാലിയേറ്റീവ് പരിചരണങ്ങള്‍ക്കും ഗൃഹ സന്ദര്‍ശനങ്ങള്‍ക്കുമായി വാഹനം ആവശ്യമുണ്ട്. 2023 നവംബര്‍ 1 മുതല്‍ 2024 ജനുവരി 31 വരെയുളള കാലയളവില്‍ എറ്റവം കുറഞ്ഞ പ്രതിമാസ വാടകക്ക് നല്‍കുവാന്‍ തയ്യാറുളള വാഹന ഉടമകളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. മതിയായ ഇന്‍ഷുറന്‍സ് പരിരക്ഷയും, പുക പരിശോധന സര്‍ട്ടിഫിക്കറ്റും, ടാക്സി പെര്‍മിറ്റുമുളള വാഹനം വിവിധോദ്ദേൃശ നിര്‍മ്മിതിയുളളതും 7 സീറ്റ് കപ്പാസിറ്റിയുളളതും 4*4 ഇനത്തിലുളളതുമായിരിക്കണം. വാഹനം പ്രതിമാസം ശരാശരി 1000 കി.മി ഓടുവാന്‍ സാധ്യതയുണ്ട്. പിന്നീട് വരുന്ന ഓരോ കിലോമീറ്ററിനും എത്ര തുകയാണെന്ന് ക്വട്ടേഷനില്‍ കാണിക്കണം. ക്വട്ടേഷനുകള്‍ ഒക്ടോബര്‍ 30 ന് ഉച്ചക്ക് 2 മണിക്ക് മുമ്പായി ഇടുക്കി ജില്ലാ ഹോമിയോ ആശുപത്രി സൂപ്രണ്ടിന്റെ കാര്യാലയത്തില്‍ ലഭിക്കണം. വൈകി വരുന്ന ക്വട്ടേഷനുകള്‍ സ്വീകരിക്കുന്നതല്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862 256780
ഭക്ഷ്യ വകുപ്പ് മന്ത്രിയുടെ പ്രതിമാസ ഫോൺ ഇൻ പരിപാടി 31 ന്

        ഭക്ഷ്യ-പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി ജി.ആർ.അനിൽ പൊതുജനങ്ങളുമായി നേരിട്ട് സംവദിക്കുന്ന പ്രതിമാസ ഫോൺ ഇൻ പരിപാടി ഒക്ടോബർ 31 ന് ഉച്ചയ്ക്ക് 2 മുതൽ 3 വരെ നടത്തും. ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ, അളവ് തൂക്ക വകുപ്പുകളുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങളും പരാതികളും ഫോണിലൂടെ മന്ത്രിയെ നേരിട്ട് അറിയിക്കാവുന്നതും പരിഹാരം കാണാവുന്നതുമാണ്. വിളിക്കേണ്ട നമ്പർ: 894 387 3068.

എൽ.എൽ.ബി പുനഃപ്രവേശനം, കോളജ് മാറ്റം

    കോഴിക്കോട് ഗവൺമെന്റ് ലോ കോളജിൽ പഞ്ചവൽസര എൽ.എൽ.ബി. (ഓണേഴ്സ്) ത്രിവൽസര എൽ.എൽ.ബി (യൂണിറ്ററി) കോഴ്സുകളിലെ വിവിധ ക്ലാസുകളിലെ 2023-24 അധ്യയന വർഷത്തിൽ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് ഇടയ്ക്ക് പഠനം നിർത്തിയവർക്ക് പുനഃപ്രവേശനത്തിനും തൃശൂർ ഗവ. ലോ കോളജിൽ പഠിച്ചുകൊണ്ടിരിക്കുന്നവർക്ക് കോളജ് മാറ്റത്തിനുംവേണ്ടി നവംബർ 13ന് വൈകിട്ട് മൂന്നുവരെ അപേക്ഷിക്കാം. അപേക്ഷാ ഫോറങ്ങളും മറ്റുവിവരങ്ങളും കോളജ് ലൈബ്രറിയിൽ നിന്ന് ലഭിക്കും.

    അപേക്ഷയോടൊപ്പം പ്ലസ്ടു / ഡിഗ്രി മാർക്ക് ലിസ്റ്റിന്റെയും പ്രവേശനസമയത്ത് ലഭിച്ച അലോട്ട്മെന്റ് മെമ്മോയുടെയും അവസാനമെഴുതിയ പരീക്ഷയുടെ ഹാൾടിക്കറ്റിന്റെയും ശരിപ്പകർപ്പുകൾ ഉണ്ടായിരിക്കണം. പുനഃപ്രവേശനത്തിന് ശുപാർശ ചെയ്യപ്പെടുന്നവർ യൂണിവേഴ്സിറ്റിയിൽ ആവശ്യമായ ഫീസടച്ച് ഉത്തരവ് കരസ്ഥമാക്കിയശേഷം കോളജിൽ പ്രവേശനം നേടണം. കോളജ് മാറ്റത്തിന് അപേക്ഷിക്കുന്നവർ തൃശൂർ ഗവ. ലോ കോളേജ് പ്രിൻസിപ്പൽ സാക്ഷ്യപ്പെടുത്തിയ കോളജ് മാറ്റത്തിനുള്ള അപേക്ഷ നൽകിയാൽ മാത്രമേ പരിഗണിക്കുകയുള്ളൂ. പുനഃപ്രവേശനത്തിനുള്ള അപേക്ഷകൾ പരിഗണിച്ചശേഷം ഒഴിവ് വരുന്ന സീറ്റുകളിലേക്ക് മാത്രമേ കോളജ് മാറ്റത്തിനുള്ളവ പരിഗണിക്കുകയുള്ളൂ.

ഹൈക്കോടതിയിൽ ഒഴിവുകൾ

കേരള ഹൈക്കോടതിയിൽ മാനേജർ(ഐടി) (ഒരു ഒഴിവ്), സിസ്റ്റം എൻജിനീയർ(ഒരു ഒഴിവ്), സീനിയർ സോഫ്റ്റ്‌വെയർ ഡെവലപ്പർ (മൂന്ന് ഒഴിവ്), സീനിയർ സിസ്റ്റം ഓഫിസർ(14 ഒഴിവ്) എന്നീ തസ്തികകളിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വിശദമായ വിജ്ഞാപനം ഹൈക്കോടതിയുടെ റിക്രൂട്ട്മെന്റ് പോർട്ടൽ www.hckrecruitment.nic.in ൽ ലഭിക്കും.

പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

കേരള ജുഡിഷ്യൽ സർവീസ് മെയിൻ(എഴുത്ത്) പരീക്ഷ 2023ന്റെ ഫലം പ്രസിദ്ധീകരിച്ചു. ഹൈക്കോടതിയുടെ റിക്രൂട്ട്മെന്റ് പോർട്ടലായ www.hckrecruitment.nic.in ൽ ഫലം ലഭിക്കും. വൈവ നവംബർ ആറു മുതൽ 27 വരെയാണു നടക്കുക. യോഗ്യതനേടിയവർക്കു പോർട്ടലിൽനിന്നു കോൾ ലെറ്റർ ഡൗൺലോഡ് ചെയ്യാം.

ഹൈക്കോടതി അവധി ദിനങ്ങൾ

കേരള ഹൈക്കോടതിയുടെ 2024ലെ അവധി ദിനങ്ങൾ വിജ്ഞാപനം ചെയ്തു. 2024 ഏപ്രിൽ 15 മുതൽ മേയ് 17 വരെയാണു വേനലവധി. സെപ്റ്റംബർ 14 മുതൽ 22 വരെ ഓണാവധിയും ഡിസംബർ 23 മുതൽ 31 വരെ ക്രിസ്മസ് അവധിയുമായിരിക്കും. ഞായറാഴ്ചകൾക്കും രണ്ടാം ശനിയാഴ്ചകൾക്കും പുറമേയുള്ള മറ്റ് അവധി ദിനങ്ങൾ ചുവടെ;

ജനുവരി 2 – മന്നം ജയന്തി, ജനുവരി 26 – റിപ്പബ്ലിക് ദിനം, മാർച്ച് 8 – ശിവരാത്രി, മാർച്ച് 28 – പെസഹാ വ്യാഴം, മാർച്ച് 29 – ദുഃഖവെള്ളി, ഏപ്രിൽ 10 – ഈദ്-ഉൽ-ഫിത്തർ (റംസാൻ), മേയ് 1 – മേയ് ദിനം, ജൂൺ 17 – ബക്രീദ്, ജൂലൈ 16 – മുഹറം, ആഗസ്റ്റ് 3 – കർക്കിടക വാവ്, ആഗസ്റ്റ് 15 – സ്വാതന്ത്ര്യ ദിനം, ആഗസ്റ്റ് 20 – ശ്രീനാരായണഗുരു ജയന്തി, ആഗസ്റ്റ് 26 – ശ്രീകൃഷ്ണ ജയന്തി, ആഗസ്റ്റ് 28 – അയ്യൻകാളി ജയന്തി, സെപ്റ്റംബർ 16 – മൂന്നാം ഓണം / മിലാഡ്-ഇ-ഷെരീഫ്, സെപ്റ്റംബർ 17 – നാലാം ഓണം, സെപ്റ്റംബർ 21 – ശ്രീനാരായണഗുരു സമാധി ദിനം, ഒക്ടോബർ 2 – ഗാന്ധി ജയന്തി, ഒക്ടോബർ 31 – ദീപാവലി, ഡിസംബർ 25 – ക്രിസ്തുമസ്.

സിവിൽ കോടതികളുടെ അവധി

വേനലവധി – ഏപ്രിൽ 15 മുതൽ മേയ് 17 വരെ, ഓണാവധി – സെപ്റ്റംബർ 14 മുതൽ 22 വരെ. ക്രിസ്മസ് അവധി ഡിസംബർ 23 മുതൽ 31 വരെ.

അപേക്ഷ ക്ഷണിച്ചു
കേന്ദ്ര സംസ്ഥാന സർക്കാരുകൾ കുടുംബശ്രീ വഴി നടപ്പിലാക്കുന്ന സൗജന്യ തൊഴിൽ പരിശീലനവും തൊഴിലും നൽകുന്ന നൈപുണ്യ വികസന പദ്ധതിയായ ഡി ഡി യു ജി കെ വൈ മണപ്പുറം ഫൗണ്ടേഷൻ ഭാഗമായി ആരംഭിക്കുന്ന ഹസ്വകാല കോഴ്സുകളായ അക്കൗണ്ട്സ് അസിസ്റ്റന്റ് , പേർസണൽ ഫിറ്റ്നസ് ട്രെയ്നർ എന്നീ കോഴ്സുകളിലേക്ക് കണ്ണൂർ, കോഴിക്കോട്, കാസറഗോഡ് ജില്ലകളിലെ പഞ്ചായത്ത് പരിധിയിൽ താമസിക്കുന്ന യുവതി യുവാക്കളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ക്രിസ്ത്യൻ, മുസ്ലീം വിഭാഗക്കാർക്ക് മുൻഗണന. പ്രായപരിധി 18- 25 വയസ്സ്. മലപ്പുറം മഞ്ചേരിൽ ആണ് പരിശീലനം.താമസവും ഭക്ഷണവും സൗജന്യം. കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക. 9072668543.

ക്വട്ടേഷൻ ക്ഷണിച്ചു

സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോർഡിൽ ഓൺലൈൻ പെയ്മെന്റ് സംവിധാനം നടപ്പിൽ വരുത്തുന്നതിന് പദ്ധതി അംഗങ്ങളുടെ അടിസ്ഥാന വിവരങ്ങൾ ഡാറ്റാ എൻട്രി ചെയ്യുന്നതിനും കൂടാതെ അനുബന്ധ രേഖകൾ സ്കാൻ ചെയ്ത് അപ്ലോഡ് ചെയ്യുന്നതിനുമായി കേന്ദ്രീകൃത ടെൻഡറുകൾ ക്ഷണിച്ചു. നിലവിൽ 12 ജില്ലകളിലായി 327530 സജീവ അംഗങ്ങളാണുള്ളത്. ഇത്രയും അംഗങ്ങളെ ജില്ലാ തലത്തിൽ ഡാറ്റാ എൻട്രി ചെയ്ത് ക്രോഡീകരിക്കാൻ കഴിയുന്ന ഏജൻസികൾക്കാണ് മുൻതൂക്കം നൽകുക. ടെണ്ടർ സ്വീകരിക്കുന്ന അവസാന തിയ്യതി നവംബർ ആറിന് വൈകീട്ട് അഞ്ച് മണി. ടെണ്ടറുകൾ നവംബർ ഏഴിന് രാവിലെ 11ന് തുറക്കും. ഫോൺ : 9747042403 , 9447010501 , 9746452227

വാഹനം ലേലം ചെയ്യുന്നു

കോഴിക്കോട് സിറ്റിയിലെ കുന്നമംഗലം പോലീസ് സ്റ്റേഷൻ, ട്രാഫിക് സ്റ്റേഷൻ പരിസരത്തും സ്റ്റേഷൻ ഹൗസ് ഓഫീസറുടെ ഉത്തരവാദിത്വത്തിലുള്ള അവകാശികൾ ഇല്ലാത്തതായ ഒമ്പത് വാഹനങ്ങൾ ലേലം ചെയ്യുന്നു. നവംബർ ആറിന് രാവിലെ 11 മണി മുതൽ 3.30 വരെ www.mstcecommerce.com എന്ന വെബ്സൈറ്റ് മുഖേന ഓൺലൈനായാണ് ലേലം.ലേലത്തിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ പ്രസ്തുത വെബ്സൈറ്റിൽ എം എസ് ടി സിയുടെ നിബന്ധനകൾക്ക് വിധേയമായി BUYER ആയി രജിസ്റ്റർ ചെയ്ത് ലേലത്തിൽ പങ്കെടുക്കാം.
ലേലത്തിൽ പങ്കെടുക്കുന്നവർക്ക് ഒക്ടോബർ 21 മുതൽ നവംബർ അഞ്ചു വരെ സ്റ്റേഷൻ ഹൗസ് ഓഫീസർ അനുമതിയോടെ രാവിലെ 10 മണി മുതൽ അഞ്ചു മണി വരെ വാഹനങ്ങൾ പരിശോധിക്കാവുന്നതാണ്. ഫോൺ : 0495 2722673

മോട്ടോർ തൊഴിലാളികളുടെ മക്കൾക്ക് വിദ്യാഭ്യാസ സ്കോളർഷിപ്പ്

മോട്ടോർ തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്ക് 2023-24 വർഷത്തെ വിദ്യാഭ്യാസ സ്കോളർഷിപ്പിനുള്ള
അപേക്ഷ ക്ഷണിച്ചു. എട്ടാം ക്ലാസ് മുതൽ പി.ജി വരെയുള്ള കോഴ്സുകൾക്ക് സ്കോളർഷിപ്പ് ലഭിക്കും. ഹയർസെക്കണ്ടറി മുതലുള്ള കോഴ്സുകൾക്ക് യോഗ്യതാ പരീക്ഷക്ക് 50 ശതമാനം മാർക്ക്/ഗ്രേഡ് ലഭിച്ചിരിക്കണം. ഗവൺമെന്റ് മെറിറ്റ് ക്വോട്ടയിൽ അഡ്മിഷൻ ലഭിച്ചവർക്കാണ് പ്രൊഫഷണൽ കോഴ്സ് സ്കോളർഷിപ്പിന് അർഹതയുളളത്. അപേക്ഷ ഫോറം ജില്ലാ ഓഫീസിലും ബോർഡിന്റെ ഔദ്യോഗിക വെബ് സൈറ്റിലും ലഭ്യമാണ്. (kmtwwfb.org) അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി : നവംബർ 30. ഫോൺ : 0495-2767213.

മള്‍ട്ടിപര്‍പ്പസ് വര്‍ക്കര്‍ നിയമനം

നാഷണല്‍ ആയുഷ് മിഷന്‍ ജില്ലയിലെ ഹെല്‍ത്ത് ആൻഡ് വെല്‍നസ്സ് സെന്‍ററുകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മള്‍ട്ടിപര്‍പ്പസ് വര്‍ക്കര്‍ തസ്തികയിലേക്ക് നവംബർ രണ്ടിന് രാവിലെ 10.30 ന് വാക്ക്-ഇന്‍-ഇന്‍റര്‍വ്യൂ നടത്തുന്നു. പ്രായ പരിധി ഒക്ടോബർ 31ന് 40 വയസ്സ് കവിയരുത്. യോഗ്യത : ജിഎൻഎം. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ്, യോഗ്യത എന്നിവ തെളിയിക്കുന്ന അസൽ സര്‍ട്ടിഫിക്കറ്റുകളുമായി നാഷണല്‍ ആയുഷ് മിഷന്‍റെ കോഴിക്കോട് ഓഫീസില്‍ എത്തിച്ചേരണം. ഫോണ്‍ : 0495 2923213

നിയമനം നടത്തുന്നു

വെസ്റ്റ്ഹില്‍ ഗവ.പോളിടെക്നിക്ക് കോളേജില്‍ ജനറല്‍ ഡിപ്പാര്‍ട്മെന്‍റില്‍ ലക്ചറര്‍ മാത്തമാറ്റിക്സ് തസ്തികയിൽ ദിവസ വേതന അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. യോഗ്യത : എം എസ് സി മാത്തമാറ്റിക്സ്, നെറ്റ് അഭിലഷണീയ യോഗ്യത ആയിരിക്കും. താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ അസൽ സര്‍ട്ടിഫിക്കറ്റുകളുമായി നവംബർ ഒന്നിന് രാവിലെ 10.30ന് അഭിമുഖത്തിനായി കോളേജില്‍ നേരിട്ട് ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

വാക്ക് ഇൻ ഇന്റർവ്യു

വനിത ശിശു വികസന വകുപ്പിന്റെ കീഴിൽ കോഴിക്കോട് പ്രവർത്തിക്കുന്ന ജെൻഡർ പാർക്കിൽ അക്കൗണ്ടന്റിന്റെ താൽക്കാലിക ഒഴിവുണ്ട്. ബി.കോം ഡിഗ്രിയും അക്കൗണ്ടിംഗ് മേഖലയിൽ സർക്കാർ/അർധ സർക്കാർ സ്ഥാപനങ്ങളിൽ പരിചയമുള്ളവർ/ റിട്ടയേർഡ് ഉദ്യോഗസ്ഥർ, യോഗ്യതയും പരിചയ സർട്ടിഫിക്കറ്റുകളുമായി നവംബർ ഒമ്പതിന് രാവിലെ 10 മണിക്ക് വാക്ക് ഇൻ ഇന്റർവ്യുവിനായി ഹാജരാകണമെന്ന് ഡയറക്ടർ അറിയിച്ചു. ഫോൺ : 0495 2963695

Leave a Reply

Your email address will not be published. Required fields are marked *