രാജസ്ഥാന്‍ ബി.ജെ.പി വനിതാ എം.എല്‍.എ കൊവിഡ് ബാധിച്ച് മരിച്ചു

രാജസ്ഥാൻ ബി.ജെ.പി മുതിര്‍ന്ന നേതാവും രാജ്‌സമന്ദ് എം.എല്‍.എയുമായ കിരണ്‍ മഹേശ്വരി കൊവിഡ് ബാധിച്ച് മരിച്ചു. 59 വയസായിരുന്നു.ഞായറാഴ്ച രാത്രിയായിരുന്നു അന്ത്യം

കൊവിഡിനെ തുടര്‍ന്ന് കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഗുര്‍ഗോണിലെ മെദാന്ത ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇവര്‍.
രാജ്‌സമന്ദില്‍ നിന്നും മൂന്ന് തവണ എം.എല്‍.എയായ വ്യക്തിയാണ് കിരണ്‍ മഹേശ്വരി.ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള, രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്, അസംബ്ലി സ്പീക്കര്‍ സി.പി ജോഷി, ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ സതീഷ് പൂനിയ തുടങ്ങിയ നേതാക്കള്‍ ഇവര്‍ക്ക് ആദരാജ്ഞലി അര്‍പ്പിച്ചു.ബി.ജെ.പി നേതാവും രാജ്‌സമന്ദ് എം.എല്‍.എയുമായ കിരണ്‍ മഹേശ്വരി ജിയുടെ അകാല നിര്യാണത്തില്‍ അതിയായ ദു:ഖം രേഖപ്പെടുത്തുകയാണ്. അവരുടെ ബന്ധുക്കളുടേയും കുടുംബത്തിന്റേയും ദു:ഖത്തില്‍ പങ്കുചേരുന്നു’, അശോക് ഗെലോട്ട് പറഞ്ഞു.

കിരണ്‍ മഹേശ്വരി ജിയുടെ മരണവാര്‍ത്ത ഞെട്ടിപ്പിക്കുന്നതാണെന്നും അവരുടെ വിയോഗം താങ്ങാനുള്ള ശക്തി കുടുംബത്തിന് സര്‍വേശ്വരന്‍ നല്‍കട്ടെയെന്നുമായിരുന്നു സി.പി ജോഷി പ്രതികരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *