വഖഫ്- മദ്രസ്സ സംവിധാനം തകർക്കുകയെന്ന ആർ എസ് എസ് അജണ്ട നടപ്പിലാക്കുന്ന കേന്ദ്ര സർക്കാർ നിലപാടിനെതിരെ എസ് ഡി പി ഐ വഖഫ് -മദ്രസ സംരക്ഷണ സമിതി കുന്ദമംഗലം നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്ത്വത്തിൽ വഖഫ് മദ്രസ്സ സംരക്ഷണ സമ്മേളനം സംഘടിപ്പിച്ചു.
മാവൂർ ബസ്റ്റാന്റ് പരിസരത്ത് വെച്ചു നടന്ന സമ്മേളനം എസ് ഡി പി ഐ ജില്ല പ്രസിഡന്റ് മുസ്തഫ കൊമ്മേരി ഉൽഘാടനം ചെയ്തു.കേന്ദ്ര നിയമമന്ത്രി കിരൺ റിജു ആഗ: 8 ന് പാർലമെന്റിൽ അവതരിപ്പിച്ച് ശീതകാലസമ്മേളത്തിൽ പാസ്സാക്കിയെടുക്കുന്ന കേന്ദ്ര വഖഫ് ബിൽ (ദേതഗതി) തികച്ചും ജനാധിപത്യ വിരുദ്ധവും ന്യൂനപക്ഷ വഞ്ചനാപരവുമാണ്.ഇതിനെതിരെ ജനാധിപത്യ മതേതര ചേരികളിൽ നിന്നും കൃത്യമായ പ്രതിഷേധങ്ങൾ ഉയർന്നു വരേണ്ടതുണ്ടെന്നും അത്തരം പ്രതിഷേധ സമരങ്ങളുമായി സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ രാജ്യത്തെ തെരുവുകളിലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
എസ് ഡി പി ഐ കുന്ദമംഗലം മണ്ഡലം പ്രസിഡന്റ് ഹനീഫ പാലാഴി അധ്യക്ഷത വഹിച്ചു. എസ് ഡി പി ഐ സംസ്ഥാന സമിതി അംഗം നാസർ വയനാട്,എൻ കെ അബ്ദുൽ അസീസ് (നാഷണൽ ലീഗ് സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി ), പ്രഫ. അബ്ദുൽ ഖാദർ (അഖിലകേരള വഖഫ് സംരക്ഷണ സമിതി സംസ്ഥാന ജനറൽ സെക്രട്ടറി ),ഷമീർ (വെൽഫയർ പാർട്ടി കുന്ദമംഗലം മണ്ഡലം കമ്മറ്റി അംഗം )അഷറഫ് കുട്ടിമോൻ, റഷീദ് പി എന്നിവർ സംസാരിച്ചു.
എസ് ഡി പി ഐ വഖഫ് സംരക്ഷണ സമിതി ചെയർമാൻ ഡോ. മുഹമ്മദ് നദ്‌വി സ്വാഗതവും ശരീഫ് മാവൂർ നന്ദിയും പറഞ്ഞു